സണ്‍റൈസേഴ്സ് ഹൈദരാബാദിന് 16 റണ്‍സ് വിജയം.

rrrrr

സണ്‍റൈസേഴ്സ് ഹൈദരാബാദിന് , ഐപിഎല്ലിൽ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 16 റണ്‍സ് വിജയം.മഴമൂലം തടസ്സപ്പെട്ട മല്‍സരം 12 ഓവറാക്കി വെട്ടിചുരുക്കിയിരുന്നു.  118 റണ്‍സ് പിന്തുടര്‍ന്ന കൊല്‍ക്കത്തക്ക് നാലു വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സ് നേടാനേ സാധിച്ചുള്ളു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സ് വാർണറുടെ വെടിക്കെട്ട് പ്രകടനത്തിന്റെ പിൻബലത്തിൽ മികച്ച സ്കോർ കണ്ടെത്തി. 55 പന്തുകളിൽ നിന്നും 91 റൺസെടുത്ത നായകൻ വാർണർ തന്നെയാണ് ടീമിനെ മുന്നിൽ നിന്നും നയിച്ചത്. ശിഖര്‍ധവാനൊപ്പം ഒന്നാം വിക്കറ്റില്‍ 130 റണ്‍സിന്‍റെ കൂട്ടുകെട്ടുണ്ടാക്കി. 36 പന്തില്‍ നിന്നാണ് വാര്‍ണര്‍ അര്‍ധസെഞ്ചുറി നേടിയത്. ധവാൻ 51 റൺസെടുത്തു. മോർക്കൽ രണ്ടു വിക്കറ്റെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ നൈറ്റ് റൈഡേഴ്സ് ബാറ്റ്സ്മാൻമാർക്കു ക്രീസിൽ നിലയുറച്ച് കളിക്കാനായില്ല. മികച്ച കൂട്ടുകെട്ടുകൾ പിറക്കാതിരുന്നത് തിരിച്ചടിയായി. ഉത്തപ്പ 34 റൺസെടുത്ത് മികച്ച തുടക്കം നൽകി. മനീഷ് പാണ്ഡെ 33 ഉം റസ്സൽ 19 ഉം റൺസെടുത്ത് പൊരുതി നോക്കിയെങ്കിലും സൺറൈസേഴ്സ് ബോളർമാരും മഴനിയമവും വിജയത്തിനു വിലങ്ങുതടിയായി നിന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close