മനുഷ്യ ജീവനേക്കാള്‍ വലുതായി വേറൊന്നുമില്ല : പ്രധാനമന്ത്രി

 

M_Id_397694_Modi

മനുഷ്യ ജീവനേക്കാള്‍ വലുതായി  വേറൊന്നുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.

കുറച്ചു കാലങ്ങളായി കര്‍ഷക ആത്മഹത്യ വര്‍ധിച്ചുവരികയാണ്. ഇതിനൊരു പരിഹാരം കാണണം. ഇതിലേക്കാവശ്യമായ എല്ലാ നിര്‍ദേശങ്ങളും സര്‍ക്കാര്‍ സ്വീകരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ഇന്നലെ നടത്തിയ റാലിയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തെക്കുറിച്ച് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു ആദ്ദേഹം.

കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം രാജ്യത്തിനുതന്നെ നാണക്കേടാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ പറഞ്ഞു. ആത്മഹത്യയ്‌ക്കൊരുങ്ങിയ കര്‍ഷകനെ അവിടെ കൂടിയ ജനക്കൂട്ടം കയ്യടിച്ച് പ്രോല്‍സാഹിപ്പിക്കുകയായിരുന്നു. കര്‍ഷകനെ രക്ഷിക്കാന്‍ ഡല്‍ഹി പൊലീസ് കഴിയുന്നതെല്ലാം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹി പൊലീസ് ക്രൈംബ്രാഞ്ച് എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ അറിയിച്ചു.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close