ആന്റണി ഡോയറിനും എലിസബത്ത് കോള്‍ബര്‍ട്ടിനും പുലിറ്റ്‌സര്‍ പുരസ്‌കാരം

download (6)

ആന്റണി ഡോയറും എലിസബത്ത് കോള്‍ബര്‍ട്ടും 2015ലെ പുലിറ്റ്‌സര്‍ പുരസ്‌കാരത്തിന് അര്‍ഹരായി. രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നോവലാണ് ആന്റണി ഡോയറിന്റെ ‘ഓള്‍ ദി ലൈറ്റ് വി കനോട്ട് സി’. ഡേവിഡ് ഐയുടെ ‘ദി പോപ് ആന്റ് മുസോളിനി: ദി സീക്രട്ട് ഹിസ്റ്ററി ഓഫ് പയസ് XI ആന്റ് ദി റൈസ് ഓഫ് ഫാസിസം’ എന്ന പുസ്തകത്തിന് ജീവചരിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ഗ്രിഗറി പാഡ്‌ലോയുടെ ‘ഡൈജസ്റ്റ്’ മികച്ച കവിതയ്ക്കുള്ള പുരസ്‌കാരത്തിന് അര്‍ഹമായി. എലിസബത്ത് എ ഫെന്നിന്റെ ‘എന്‍കൗണ്ടേര്‍സ് അറ്റ് ദി ഹാര്‍ട്ട് ഓഫ് ദി വേള്‍ഡ് : എ ഹിസ്റ്ററി ഓഫ് ദി മന്‍ഡന്‍ പീപ്പിള്‍’ മികച്ച ചരിത്രഗ്രന്ഥമായി. സ്റ്റീഫന്‍ ആല്‍ഡി ഗിര്‍ഗിസിന്റെ ‘ബിറ്റ്വീന്‍ റിവര്‍സൈഡ് ആന്റ് ക്രേസി’ മികച്ച നാടകത്തിനുള്ള പുരസ്‌കാരം നേടി.

ഫിക്ഷന്‍ വിഭാഗത്തില്‍ ആന്റണി ഡോയറിന്റെ ‘ഓള്‍ ദി ലൈറ്റ് വി കനോട്ട് സി’ എന്ന പുസ്തകത്തിനും നോണ്‍ഫിക്ഷന്‍ വിഭാഗത്തില്‍ എലിസബത്ത് കോള്‍ബര്‍ട്ടിന്റെ ‘ദി സിക്‌സ്ത്ത് എക്‌സ്‌റ്റെന്‍ഷന്‍ ആന്‍ ആണ്‍നാച്വറല്‍ ഹിസ്റ്ററി’യുമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ നിരവധി പേരുടെ ജീവനെടുത്ത എബോള രോഗത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് നല്‍കിയ ന്യൂയോര്‍ക്ക് ടൈംസ് പത്രത്തിന് രണ്ട് അവാര്‍ഡ് ലഭിച്ചു. റിപ്പോര്‍ട്ടിങ്ങിനും ഫോട്ടോഗ്രഫിക്കുമുള്ള അവാര്‍ഡാണ് ലഭിച്ചത്. പൊതു സേവനത്തിനുള്ള പുലിറ്റ്‌സര്‍ അവാര്‍ഡ് സൗത്ത് കരോലിന പോസ്റ്റ് ആന്റ് കൊറിയറിന്റെ ഉടമയായ ചാള്‍സ്റ്റന്‍ കരസ്ഥമാക്കി. അഭ്യന്തര കലാപത്തിനിടയിലും സുത്യര്‍ഹമായ സേവനത്തിനാണ് അവാര്‍ഡ്.

 

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close