മലാല യൂസഫ് സായിയെ ആക്രമിച്ച കേസില്‍ പത്ത് പേര്‍ക്ക് ജീവപര്യന്തം തടവ്.

images (1)

മലാല യൂസഫ് സായിയെ ആക്രമിച്ച കേസില്‍ പത്ത് പേര്‍ക്ക് ജീവപര്യന്തം തടവ്. പ്രതികള്‍ എല്ലാവരും പാക് താലിബാന്‍ തീവ്രവാദികളാണ്. സുലൈമാൻ, ഇർഫാൻ, ഷൗക്കത്ത്, ഉമർ, ഇക്രമുള്ള, അദ്നാൻ, സഫർ ഇക്ബാൽ, ഇസ്രറൂർ റഹ്മാൻ, ഇസ്ഹർ, സഫർ അലി എന്നിവരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.  പാക്കിസ്ഥാനിലെ സ്വാത്ത് ഭീകരവിരുദ്ധ കോടതിയാണ് ശിക്ഷവിധിച്ചത്. .

സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ സ്വാത്തില്‍ വച്ച് 2012 ഒക്ടോബര്‍ 19നായിരുന്നു മലാല ആക്രമിക്കപ്പെട്ടത്. തലയ്ക്ക് വെടിയേറ്റ മലാല പിന്നീട് ഇംഗ്ലണ്ടില്‍ വിദഗ്ധചികില്‍സയ്ക്കുശേഷമാണ് ജീവിതത്തിലേക്ക് തിരികെയെത്തിയത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടി പ്രവര്‍ത്തിച്ചതിന്‍റെ പേരില്‍ മലാലയെ ആക്രമിച്ചതിന്‍റെ ഉത്തരവാദിത്തം പാക് താലിബാന്‍ ഏറ്റെടുത്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close