വൈഫൈ വിപ്ലവത്തിനു ബിഎസ്എന്‍എല്‍ പദ്ധതി.

wifi

കേരളത്തില്‍ വൈഫൈ വിപ്ലവത്തിനു ബിഎസ്എന്‍എല്‍ പദ്ധതി. ആദ്യഘട്ടത്തില്‍ ബസ് സ്റ്റാന്‍ഡുകളും റയില്‍വേ സ്‌റ്റേഷനുകളും പാര്‍ക്കുകളും മാളുകളും ഉള്‍പ്പെടെ സംസ്ഥാനത്തെ തിരക്കേറിയ 1113 പൊതുസ്ഥലങ്ങളില്‍ സ്വകാര്യ പങ്കാളിത്തത്തോടെ വൈഫൈ സൗകര്യം ലഭ്യമാക്കും. മൊബൈല്‍നിരക്കിനെക്കാള്‍ ചെലവു കുറഞ്ഞും വേഗം കൂടിയും ഉപഭോക്താക്കള്‍ക്ക് ഇവിടങ്ങളില്‍ വൈഫൈ സൗകര്യം ലഭ്യമാകുമെന്നു ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ എം.എസ്.എസ്. റാവു അറിയിച്ചു.
ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളില്‍ നെക്‌സ്റ്റ് ജനറേഷന്‍ നെറ്റ്‌വര്‍ക്ക് സ്വിച്ചസ് സ്ഥാപിക്കുന്ന നടപടികളും തുടങ്ങി. ഇതു പൂര്‍ത്തിയാകുന്നതോടെ വിഡിയോ കോളിങ് സൗകര്യം, പ്രീ പെയ്ഡ് ലാന്‍ഡ് ഫോണ്‍, മള്‍ട്ടി മീഡിയ വിഡിയോ കോണ്‍ഫറന്‍സ് സൗകര്യം എന്നിവ ലഭ്യമാകും. പുതിയ 225 ടവറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ നടന്നുവരികയാണ്. ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കാന്‍ 18003451500 എന്ന ടോള്‍ ഫ്രീ നമ്പരിനു പുറമെ 1502 (സിഡിഎംഎ), 1503 (ജിഎസ്എം), 9400024366 (ടോപ് അപ്) തുടങ്ങിയ നമ്പരുകളും ഉപയോഗിക്കാമെന്നു സീനിയര്‍ ജനറല്‍ മാനേജര്‍ ആര്‍.എം. സുബ്ബയ്യ, പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ കൊളന്തൈവേല്‍ എന്നിവര്‍ അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close