കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം; ഐ ഗ്രൂപ്പുകാരൻ പിടിയില്‍

11059679_847374588649470_4034602625603631282_nചാവക്കാട് കോൺഗ്രസ് എ ഗ്രൂപ്പ് നേതാവ് കൊല്ലപ്പെട്ട സംഭവത്തിൽ കോൺഗ്രസ് ഐ ഗ്രൂപ്പുകാരൻ പിടിയില്‍. ചാവക്കാട് സ്വദേശി ഷമീറാണ് പിടിയില്‍. കൊല്ലപ്പെട്ട ഹനീഫയുടെ അയൽവാസിയും നിരവധി ക്രമിനൽ കേസുകളിലെ പ്രതിയാണുമാണ് ഷമീർ.
ഇന്നലെ രാത്രി പത്തുമണിയോടെയായിരുന്നു സംഭവം. യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി എ.സി. ഹനീഫയെ (42) വീട്ടിൽ വച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തിരുവത്രയിൽ കോൺഗ്രസ് ഗ്രൂപ്പ് വഴക്കിന്റെ തുടർച്ചയാണ് കൊലപാതകമെന്ന് സംശയിക്കുന്നു. മാസങ്ങളായി എ, ഐ ഗ്രൂപ്പുകൾ തമ്മിലുള്ള സംഘട്ടനം ഇവിടെ നിലനിൽക്കുകയാണ്. ഹനീഫയുടെ സഹോദര പുത്രനെ നേരത്തെ ഒരു സംഘം വെട്ടിപ്പരുക്കേൽപ്പിച്ചിരുന്നു.
യുഡിഎഫ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി എസി മൊയ്തീന്‍ ആവശ്യപ്പെട്ടു.
ഷമീറില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close