ഹമാസ് ഭീകരസംഘടനയല്ലെന്ന് ഈജിപ്ത്‌

h
പലസ്തീനിലെ ഇസ്ലാമിക പ്രസ്ഥാനമായ ഹമാസിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച ഈജിപ്തിലെ കീഴ്‌ക്കോടതി വിധി അപ്പീല്‍ കോടതി റദ്ദാക്കി.വിധിക്കെതിരെ ഹമാസ് ശക്തമായി രംഗത്തെത്തുകയും ഈജിപ്ത് സര്‍ക്കാര്‍ അപ്പീല്‍ കോടതിയെ സമീപിക്കുകയുമായിരുന്നു. കീഴ്‌ക്കോടതിക്ക് ഇത്തരം വിധി പുറപ്പെടുവിക്കാന്‍ അധികാരമില്ലെന്ന് അപ്പീല്‍ കോടതി ചൂണ്ടിക്കാട്ടി. ഇസ്രായേലിനും ഹമാസിനുമിടയില്‍ കാലങ്ങളായി ഇടനിലക്കാരനായി വര്‍ത്തിക്കുന്നത് ഈജിപ്തായിരുന്നു.ഭീകരസംഘടനയായി പ്രഖ്യാപിച്ച വിധി റദ്ദാക്കിയ അപ്പീല്‍ കോടതി നടപടി തെറ്റുതിരുത്തലാണെന്ന് ചൂണ്ടിക്കാട്ടിയ ഹമാസ് ഈജിപ്ത് സര്‍ക്കാറുമായി തുടര്‍ന്നും സഹകരിക്കുമെന്ന് വ്യക്തമാക്കി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close