ഒന്നിച്ചു മൽസരിക്കാൻ ആർജെഡി-ജെഡിയു തീരുമാനം

Lalu
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒന്നിച്ചു മൽസരിക്കാൻ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവും ജെഡിയു അധ്യക്ഷൻ നിതീഷ് കുമാറും തീരുമാനിച്ചു. ഡല്‍ഹിയില്‍ സമാജ് വാദി പാര്‍ട്ടി (എസ്.പി.) നേതാവ് മുലായംസിങ് യാദവിന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം.

സീറ്റു വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ തീരുമാനിക്കുന്നതിന് ആറംഗ സമിതിയെ ചുമതലപ്പെടുത്താനും ധാരണയായിട്ടുണ്ട്. നിതീഷ് കുമാറായിരിക്കും ജനതാ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയെന്നാണ് സൂചന. ഇക്കാര്യത്തിൽ പിന്നീട് തീരുമാനമുണ്ടാകും.യോഗത്തിനുശേഷം എസ്.പി. ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവ് അറിയിച്ചു.

ഞായറാഴ്ച ലാലുപ്രസാദുമായുള്ള ചര്‍ച്ചയ്ക്കുമുമ്പ് നിതീഷ്‌കുമാര്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുമായി കൂടിക്കാഴ്ചനടത്തി. രാഹുല്‍ഗാന്ധിയുടെ വസതിയില്‍നടന്ന ചര്‍ച്ച ഒരുമണിക്കൂര്‍ നീണ്ടു. നേരത്തേ രണ്ടുപാര്‍ട്ടികളുംതമ്മിലുള്ള സഖ്യത്തിന്റെകാര്യത്തില്‍ അനിശ്ചിതത്വമുടലെടുത്തപ്പോള്‍ ജെ.ഡി.യു.വുമായുള്ള സഖ്യമാണ് തങ്ങള്‍ താത്പര്യപ്പെടുന്നതെന്ന് കോണ്‍ഗ്രസ് സൂചന നല്‍കിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close