അപായച്ചങ്ങലകള്‍ നീക്കംചെയ്യാന്‍ റെയില്‍വെ

pic train
അനാവശ്യമായി ചങ്ങല വലിക്കുന്നതുമൂലം തീവണ്ടികള്‍ വൈകിയോടുന്നതിലൂടെ റെയില്‍വെയ്ക്ക് 3,000 കോടി രൂപയിലേറെ നഷ്ടമുണ്ടായ സാഹചര്യത്തില്‍ രാജ്യത്തെ തീവണ്ടികളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കംചെയ്യാന്‍ റെയില്‍വെ മന്ത്രാലയം തീരുമാനിച്ചു. നിലവിലുള്ള കോച്ചുകളില്‍നിന്ന് അപായച്ചങ്ങലകള്‍ നീക്കാന്‍ മെയിന്റനന്‍സ് വര്‍ക്ക് ഷോപ്പുകള്‍ക്ക് റെയില്‍വെ നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ചങ്ങലകള്‍ക്ക് പകരം ലോക്കോ പൈലറ്റുമാരെ വിളിക്കാന്‍ കഴിയുന്ന മൊബൈല്‍ ഫോണ്‍ നമ്പര്‍ ട്രെയിനുകളില്‍ പ്രദര്‍ശിപ്പിക്കാനാണ് റെയില്‍വെയുടെ തീരുമാനം.പുതിയ കോച്ചുകളില്‍ അപായച്ചങ്ങല സ്ഥാപിക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞുവെന്ന് നോര്‍ത്ത് ഈസ്‌റ്റേണ്‍ റെയില്‍വെ പി.ആര്‍.ഒ മാധ്യമങ്ങളോട് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close