സലിം രാജിനും കൂട്ടാളികൾക്കും ജാമ്യം.

pic salim raj
മുഖ്യമന്ത്രിയുടെ മുൻ ഗൺമാൻ സലിം രാജിനും കൂട്ടാളികൾക്കും ജാമ്യം.കടകംപള്ളി ഭൂമി തട്ടിപ്പുകേസിൽ സലിം രാജ് അടക്കം ഏഴു പ്രതികൾക്കാണ് കർശന വ്യവസ്ഥകളോടെ തിരുവനന്തപുരം സിബിഐ കോടതി ജാമ്യം നൽകിയത്. ശനിയാഴ്ചകൾ തോറും കൊച്ചി സിബിഐ ഓഫിസിൽ ഹാജരാകണമെന്നും തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുതെന്ന കര്‍ശന നിർദേശവും നൽകിയിട്ടുണ്ട്. സിബിഐ ജാമ്യം നൽകുന്നതിനെ എതിർത്തിരുന്നു. സലിം രാജ് ഉൾപ്പെടെയുള്ള പ്രതികൾ കേസുമായി സഹകരിക്കുന്നില്ലെന്നും സിബിഐ കോടതിയെ അറിയിച്ചിരുന്നു.എന്നാൽ, അന്വേഷണവുമായി സഹകരിക്കുമെന്നും സിബിഐ ആവശ്യപ്പെടുന്ന സമയത്തു പ്രതികൾ ഹാജരാകുമെന്നും പ്രതിഭാഗം അഭിഭാഷകർ വാദിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close