മുല്ലപ്പെരിയാർ വിഷയത്തിൽ പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത്.

mullapperiyaar
പുതിയ അണക്കെട്ടിനായി പരിസ്ഥിതി ആഘാതപഠനം നടത്താനുള്ള കേരളത്തിന്റെ നീക്കം തടയണമെന്നാവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ടിന് അനുമതി നൽകരുതെന്നു കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തോടും കാലാവസ്ഥ ഏജൻസികളോടും ആവശ്യപ്പെടണമെന്നാണു കത്തിൽ പറയുന്നത്. അനുകൂലമായ തീരുമാനം പ്രധാനമന്ത്രിയുടെ ഭാഗത്തുനിന്ന് ഉടൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജയലളിത കത്തിൽ പറയുന്നു.

പുതിയ അണക്കെട്ടിനായി കേരളം നീക്കങ്ങൾ ശക്തമാക്കുന്നതിനിടെയാണ് പ്രധാനമന്ത്രിക്ക് ജയലളിതയുടെ കത്ത്. പെരിയാര്‍ കടുവ സങ്കേതത്തിനുള്ളില്‍ നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഡാമിന്റെ പരിസ്ഥിതി ആഘാത പഠനം നടത്താന്‍ നേരത്തെ ദേശീയ വന്യജീവിബോര്‍ഡിന്റെ അനുമതി ലഭിച്ചിരുന്നു. നിലവിലെ അണക്കെട്ട് സുരക്ഷിതമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് കേരളം പുതിയ അണക്കെട്ടിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close