പുതിയ ആരോഗ്യ സംസ്കാരം വളര്‍ത്താന്‍ “ചെങ്ങന്നൂര്‍ സൈക്കിള്‍ ക്ലബ്‌

ccc
ചെങ്ങന്നൂരില്‍ പുതിയ ആരോഗ്യ സംസ്കാരം വളര്‍ത്താന്‍ “ചെങ്ങന്നൂര്‍ സൈക്കിള്‍ ക്ലബ്‌ “.ആരോഗ്യവും ഊര്‍ജ്വസ്വലതയും നിലനിര്‍ത്തണം എന്നാഗ്രഹിക്കുന്നവരാണ് ഈ കൂട്ടായ്മയ്ക്ക് പിന്നില്‍.സ്വന്തമായി സൈക്കിള്‍ ഉള്ളവര്‍ക്ക് ആര്‍ക്കും ഈ കൂട്ടായ്മയിലേക്കെത്താം.
ccc3
ലോക പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ചെങ്ങന്നൂര്‍ സൈക്കിള്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ സൈക്കിള്‍ റാലി നടന്നു .പെരുംകുളം സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച റാലിക്ക് ആശംസകള്‍ നേര്‍ന്നുകൊണ്ട് ചുനക്കര നോര്‍ത്ത് ഓര്‍ത്തഡോക്സ് പള്ളി വികാരിയും സൈക്കിള്‍ ചാമ്പ്യനും ആയ ഫാ:ജോബി ജോണും മുന്‍ നിരയില്‍ ഉണ്ടായിരുന്നു.
ccc1

ചെങ്ങന്നൂര്‍ എം എല്‍ എ പി സി വിഷ്ണുനാഥ് , സൈക്ലിംഗ് അസോസിയേഷന്‍ ആലപ്പുഴ ജില്ലാ സെക്രട്ടറി ,കവി ഒ എസ് ഉണ്ണികൃഷ്ണന്‍,ഡോക്ടര്‍ ജയകൃഷ്ണന്‍,സംവിധായകന്‍ രമേശ്‌ മകയിരം ,ശില്പി മഹേഷ്‌ പണിക്കര്‍ ,ചെങ്ങന്നൂര്‍ എന്‍ജി:കോളേജ് അധ്യാപകന്‍ ഗോപകുമാര്‍ ,ഗായകന്‍ ജിജി കാട്ടൂര്‍,ആലാ വില്ലേജ് ഓഫീസര്‍ ജോബിന്‍, ജെ സി ഐ ചെങ്ങന്നൂര്‍ പ്രസിഡന്റ്‌ എം എസ് വേണു ,ക്ലബ്‌ പ്രസിഡന്റ്‌ ജോസ് കെ ജോര്‍ജ്ജ് ,സെക്രട്ടറി ബി സുദീപ്,ട്രഷറര്‍ ബബ്ലു എന്നിവര്‍ക്കൊപ്പം നാളെയുടെ വാഗ്ദാനങ്ങള്‍ ആയ കൊച്ചുകൂട്ടുകാര്‍ പാര്‍വതി ,കണ്ണന്‍ എന്നിവരും പങ്കുചേര്‍ന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close