അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി.

ചോദ്യപേപ്പർ ചോർന്നതിനെ തുടർന്ന് സി.ബി.എസ്.ഇ മേയ് മൂന്നിന് നടത്തിയ അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷ സുപ്രീംകോടതി റദ്ദാക്കി. നാലാഴ്ചയ്ക്കകം പുതിയ പരീക്ഷ നടത്താനും ജസ്റ്റിസുമാരായ ആർ.കെ.അഗർവാൾ, അമിതാഭ് റോയ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ച് സി.ബി.എസ്.ഇയോട് നിർദ്ദേശിച്ചു. സി.ബി.എസ്.ഇയുടെ പരീക്ഷാ നടത്തിപ്പിനോട് സഹകരിക്കാൻ മെഡിക്കൽ കോളേജുകളോട് ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചിട്ടുണ്ട്. 6.30 ലക്ഷത്തോളം കുട്ടികള്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷ എഴുതിയിരുന്നു. 15 ശതമാനം സീറ്റുകള്‍ അഖിലേന്ത്യാ ക്വാട്ടയില്‍നിന്ന് നികത്തേണ്ടതിനാല്‍ സുപ്രീം കോടതി വിധി സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശന നടപടികളെയും ബാധിക്കും.
scmid

രൂപ് സിംഗ് ഡാങ്കി എന്നയാൾക്കാണ് ആദ്യം ചോദ്യപേപ്പർ ചോർന്ന് കിട്ടിയത്. ഇയാൾ വിവിധ ഡോക്ടർമാരിൽ നിന്ന് ഉത്തരങ്ങൾ സംഘടിപ്പിച്ച് മറ്റു വിദ്യാർത്ഥികൾക്ക് വാട്‌സ് ആപ്പിലൂടെയും എസ്.എം.എസിലൂടെയും ഉത്തരങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 12 പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ, രൂപ് സിംഗിനെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.

ക്രമക്കേടിലൂടെ ഒരു വിദ്യാർത്ഥിയെങ്കിലും യോഗ്യത നേടിയിട്ടുണ്ടെങ്കിൽ അത് പരീക്ഷയ്ക്ക് ഒന്നാകെ കളങ്കമാണെന്ന് ഡിവിഷൻ ബെഞ്ച് ഹർജിയിൽ വാദം കേൾക്കുന്നതിനിടെ നിരീക്ഷിക്കുകയും ചെയ്തു. എന്നാൽ, പരീക്ഷ റദ്ദാക്കുന്നതിനെ സി.ബി.എസ്.ഇയ്ക്കു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാർ എതിർത്തു. 6.3 ലക്ഷം പേർ എഴുതിയ പരീക്ഷയിൽ 44 വിദ്യാർത്ഥികൾ മാത്രമാണ് ക്രമക്കേട് നടത്തിയതായി കണ്ടെത്തിയത്. ഇതിന്റെ പേരിൽ പരീക്ഷ റദ്ദാക്കുന്നത് ശരിയല്ലെന്നായിരുന്നു സി.ബി.എസ്.ഇയുടെ വാദം.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close