അന്തര്‍സംസ്ഥാന സ്പിരിറ്റ്‌ കടത്ത്: പ്രതി പിടിയില്‍

തെക്കന്‍ കേരളത്തില്‍ സ്പിരിറ്റ്‌ എത്തിക്കുന്നതില്‍ പ്രധാന കണ്ണിയായ പാലക്കാട്‌ ,കൊഴിഞ്ഞാമ്പാറ ആലംപാടി കണ്ണന്‍ (35)ആണ് ബുധനാഴ്ച ചെങ്ങന്നൂര്‍ എക്സൈസിന്റെ പിടിയിലായത്.2014 ഡിസംബര്‍ 17 നു ചെങ്ങന്നൂര്‍ എക്സൈസ് റേഞ്ച് എസ് ഐ ജോസ് പ്രതാപിന്റെ നേതൃത്വത്തില്‍ എം സി റോഡില്‍ മുളക്കുഴ പഞ്ചായത്ത് ഓഫീസിനു മുമ്പില്‍ വച്ച് സ്പിരിറ്റ്‌ കടത്തിയ വാഹനം പിടികൂടിയിരുന്നു.

11 കന്നാസുകളിലായി 385 ലിറ്റര്‍ സ്പിരിറ്റുമായി ഫിയറ്റ് കാറില്‍ പോയ തിരുവനന്തപുരം സ്വദേശി ബിനുകുമാറിനെ ഈ കേസില്‍ അറസ്റ്റു ചെയ്തു റിമാന്‍റ് ചെയ്തിരുന്നു. ബിനുകുമാറിന് സ്പിരിറ്റ്‌ കൈമാറിയത് കണ്ണനാണ്.കോയമ്പത്തൂര്‍-ഗോവിന്ദപുരം-ഗോപാലപുരം വഴിയും ,ട്രിച്ചി -അമരവിള വഴിയും ചെക്പോസ്റ്റ് വഴി സ്പിരിറ്റ്‌ കടത്തി കൊടുക്കുക ആയിരുന്നു കണ്ണന്റെ പ്രധാന ജോലി.

2013 ല്‍ മാന്നാര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ബുധനൂരില്‍ വച്ച് കാറില്‍ സ്പിരിറ്റുമായി വരവേ ,തൊട്ടു പിന്നില്‍ എത്തിയ ഡി വൈ എസ് പി യുടെ വാഹനം തന്നെ പിന്തുടരുകയാണെന്ന് കരുതി വാഹനം റോഡില്‍ ഉപേക്ഷിച്ച് കണ്ണന്‍ ഓടി രക്ഷപെട്ടിരുന്നു.തുടര്‍ന്ന് ഇയാളെ മാന്നാര്‍ പോലീസ് ,പാലക്കാട്ട് നിന്നും അറസ്റ്റ് ചെയ്തിരുന്നു.വിവിധ കേസുകള്‍ ഇയാള്‍ക്കെതിരെ നിലവിലുണ്ട്.

ചെങ്ങന്നൂര്‍ എക്സൈസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ,ചെങ്ങന്നൂര്‍ കെ എസ് ആര്‍ ടി സി ബസ്‌ സ്റ്റാന്റിനു സമീപത്തു നിന്നും എക്സൈസ് സി ഐ കെ പി ജെയിംസ്‌ ,റേഞ്ച് ഇന്‍സ്പെക്ടര്‍ എ ജോസ് തോമസ്‌ എന്നിവരുടെ നേതൃത്വത്തിലാണ് കണ്ണനെ അറസ്റ്റു ചെയ്തത്. സ്പിരിറ്റു കേസിലെ മറ്റൊരു പ്രധാന പ്രതി ഉടന്‍ അറസ്റ്റില്‍ ആകുമെന്ന് എക്സൈസ് അറിയിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close