കൊളംബിയയ്‌ക്കെതിരെ ബ്രസീലിന് തോല്‍വി.

കോപ്പ അമേരിക്കയില്‍ കൊളംബിയയ്‌ക്കെതിരെ ബ്രസീലിന് തോല്‍വി. കോപ്പ കിരീടം ലക്ഷ്യമിട്ടെത്തിയ ബ്രസീലിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് കൊളംബിയയോടേറ്റ തോല്‍വി. ഏകപക്ഷീയമായ ഒരു ഗോളിനാണ് കൊളംബിയ ബ്രസീലിനെ വീഴ്ത്തിയത്.
brazil at copa

24 വര്‍ഷത്തിന് ശേഷമാണ് ബ്രസീല്‍ കൊളംബിയയോട് തോല്‍ക്കുന്നത്. 1991-ല്‍ കോപ്പ അമേരിക്കയില്‍ തന്നെയായിരുന്നു ഇതിന് മുമ്പ് കൊളംബിയ ബ്രസീലിനെ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു ബ്രസീല്‍ അന്ന് അടിയറവ് പറഞ്ഞത്. ജയ്‌സണ്‍ മുറീയോ ആണ് കൊളംബിയയ്ക്കായി സ്‌കോര്‍ ചെയ്തത്. മുപ്പത്താറാം മിനിറ്റിലായിരുന്നു മത്സരത്തിലെ ഏകഗോള്‍ പിറന്നത്. മത്സരശേഷം കളിക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ക്യാപ്റ്റന്‍ നെയ്മര്‍ക്ക് ചുവപ്പു കാര്‍ഡ് കിട്ടിയത് ബ്രസീലിന് ഇരട്ട തിരിച്ചടിയായി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close