സുരക്ഷിത അകലം പാലിച്ചില്ലെങ്കില്‍ ദുബായില്‍ പിഴ ഈടാക്കും.

വാഹനമോടിക്കുമ്പോള്‍ തൊട്ടുമുന്നിലുള്ള വാഹനത്തില്‍ നിന്ന് സുരക്ഷിത അകലം പാലിച്ചില്ലെങ്കില്‍ ദുബായില്‍ 400 ദിര്‍ഹം പിഴ ഈടാക്കും. ഇതിനു പുറമേ ഡ്രൈവര്‍ക്ക് അഞ്ച് ബ്ലാക്ക് മാര്‍ക്കും നല്‍കും.വാഹനങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കാത്തതു മൂലമുള്ള അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് ദുബായ് പൊലീസിന്‍റെ പുതിയ നീക്കം.
traffic

ദുരപരിധി പാലിക്കാത്ത വാഹനങ്ങളെ പിടികൂടുന്നതിനുള്ള ക്യാമറകള്‍ എമിറേറ്റിലെ പ്രധാന റോഡുകളില്‍ സ്ഥാപിച്ചു കഴിഞ്ഞതായി അധികൃതര്‍ വെളിപ്പെടുത്തി. ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, എമിറേറ്റ്സ് റോഡ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ ക്യാമറകള്‍ ഉള്ളത്. കൂടുതല്‍ റോഡുകളിലേക്ക് ഇത് ഉടന്‍ വ്യാപിപ്പിക്കും. മണിക്കൂറില്‍ എണ്‍പതു കിലോമീറ്റര്‍ വേഗത്തിലോടുന്ന വാഹനത്തിന്‍റെ പിറകിലുള്ള വാഹനം 22 മീറ്റര്‍ ദൂരപരിധിയാണ് പാലിക്കണ്ടത്.എന്നാല്‍ ഗതാഗതക്കുരുക്കുള്ള സമയത്ത് ഈ നിയമത്തില്‍ ഇളവുണ്ടാകും.

മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിക്കാന്‍ സാധിക്കുന്ന റോഡിലാണെങ്കില്‍ സുര്കഷിതമായ അകലം 50 മീറ്ററാണ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close