യുഎസിനോടു ബിൻ ലാദന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് മകൻ

y4
യുഎസിനോടു ബിൻ ലാദന്റെ മകൻ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടെന്നു വിക്കിലീക്സ് വെളിപ്പെടുത്തി.വിക്കിലീക്സ് കുറച്ചുദിവസമായി പുറത്തുവിട്ടുകൊണ്ടിരിക്കുന്ന സൗദി നയതന്ത്രരേഖകളുടെ ഭാഗമാണു പുതിയ വെളിപ്പെടുത്തലും.പിതാവിന്റെ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് ഉസാമയുടെ മകനയച്ച കത്തിനു റിയാദിലെ യുഎസ് എംബസി നൽകിയ മറുപടിയാണു പുറത്തായത്. അൽ ഖായിദ തലവനായിരുന്ന ഉസാമ ബിൻ ലാദൻ പാക്കിസ്ഥാനിൽ യുഎസ് കമാൻഡോ നടപടിയിൽ കൊല്ലപ്പെട്ടതിനു പിന്നാലെ മകൻ അബ്ദുല്ല ബിൻ ലാദൻ മരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു റിയാദിലെ യുഎസ് എംബസിക്കു കത്തെഴുതുകയായിരുന്നു.എന്നാൽ ഉസാമയെ സൈനിക നടപടിക്കിടെ വധിക്കുകയായിരുന്നുവെന്നും അതിനാൽ മരണ സർട്ടിഫിക്കറ്റ് നൽകില്ലെന്നുമാണ് മറുപടി ലഭിച്ചത്.2011 സെപ്റ്റംബർ ഒൻപതിനാണ് ഉസാമയെ സൈന്യം വധിച്ചത്. സൗദിയുമായി ബന്ധപ്പെട്ട 60,000 രേഖകൾ വിക്കിലീക്സ് പുറത്തുവിട്ടിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close