ഏകദിന പരമ്പര ബംഗ്ലദേശ് സ്വന്തമാക്കി.

e
ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര ബംഗ്ലദേശ് സ്വന്തമാക്കി. രണ്ടാം മല്‍സരത്തില്‍ ബംഗ്ലദേശ് 6 വിക്കറ്റിന് ഇന്ത്യയെ തോല്‍പിച്ചു. 200 റണ്‍സ് വിജയലക്ഷ്യം 54 പന്തുകൾ ബാക്കിനില്‍ക്കേ ബംഗ്ലാദേശ് മറികടന്നു. ഇതാദ്യമായാണ് ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഒരു ഏകദിന പരമ്പര സ്വന്തമാക്കുന്നത്.

ആറു വിക്കറ്റിനായിരുന്നു ബംഗ്ലാദേശിന്റെ ജയം. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ പത്ത് മത്സരങ്ങള്‍ ജയിച്ച ബംഗ്ലാദേശ് ഇതോടെ 2017ലെ ചാമ്പ്യന്‍സ് ട്രോഫിയില്‍ കളിക്കാന്‍ യോഗ്യത നേടി.അരങ്ങേറ്റ മൽസരത്തിൽതന്നെ അഞ്ചു വിക്കറ്റ് നേടി പേരറിയിച്ച 19 വയസ്സുകാരൻ രണ്ടാംമൽസരത്തിൽ ആറുവിക്കറ്റ് നേട്ടത്തോടെ ചരിത്രമെഴുതി. ഇടങ്കൈയ്യന്‍ മീഡിയം പേസര്‍ മുസ്തിഫറിന്റെ മുന്നില്‍ മുട്ടിടിച്ചുപോയ ഇന്ത്യയ്ക്ക് മഴ കാരണം 47 ഓവറായി വെട്ടിച്ചുരുക്കിയ മത്സരത്തില്‍ 200 റണ്‍സ് മാത്രമാണ് നേടാനായത്. രണ്ട് ഓവര്‍ കൂടി ശേഷിക്കെ ഇന്ത്യ ഓള്‍ഔട്ടാവുകയായിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close