അരുവിക്കരയില്‍ യു.ഡിഎഫ് പ്രവര്‍ത്തകര്‍ ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചു

1

തകര്‍ന്ന റോഡിലൂടെ റോഡ് ഷോ നടത്തുന്ന മുഖ്യമന്ത്രിയുടെ ചിത്രം പകര്‍ത്തിയതിന് യു.ഡിഎഫ് പ്രവര്‍ത്തകര്‍ ഫോട്ടോഗ്രാഫറെ മര്‍ദ്ദിച്ചു.ഇരുമ്പ കളത്തുകാലിലെ പൊട്ടി തകര്‍ന്ന റോഡിലൂടെ മുഖ്യമന്ത്രിയുടെ റോഡ് ഷോ കടന്നുപോകുന്ന വേളയില്‍ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച ഡെക്കാന്‍ ക്രോണിക്കിള്‍ ഫോട്ടോ എഡിറ്റര്‍ പീതാംബരന്‍ പയ്യേരിയെയാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. സംഭവത്തില്‍ ക്യാമറയ്ക്കും കേടുപാടുകള്‍ പറ്റി. സംഭവം അറിഞ്ഞതോടെ മാദ്ധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു.

ഇരുമ്പയില്‍ നിന്ന് കളത്തുകാലിലേക്ക് മുഖ്യമന്ത്രിയും സ്ഥാനാര്‍ഥിയും കടന്നു പോയ വഴിയാണ് തകര്‍ന്നു കിടക്കുന്നത്.ഇവര്‍ വരുന്നതും കാത്തു ,തകര്‍ന്ന റോഡിനു അരുകിലായി ഫോട്ടോഗ്രാഫര്‍മാര്‍ കാത്തുനിന്നിരുന്നു.വാഹനവ്യൂഹത്തിനു മുന്‍പിലായി ബൈക്കില്‍ എത്തിയ പ്രവര്‍ത്തകര്‍ ,അവിടെ ഇറങ്ങി മര്‍ദിക്കുകയായിരുന്നു.

സംഘം തെറിവിളിച്ച് ഓടിക്കാനാണ് ആദ്യം ശ്രമിച്ചത്.പോകില്ലെന്ന് കണ്ടപ്പോള്‍ കയ്യാങ്കളിയായി. ഇതിനിടെ കേരള കൗമുദിപത്രത്തിന്റെ ഫോട്ടോഗ്രാഫര്‍ അവിടെ എത്തിയതിനാലാണ് ഡെക്കാന്‍ ക്രോണിക്കിള്‍ ഫോട്ടോ എഡിറ്റര്‍ പീതാംബരന്‍ പയ്യേരി രക്ഷപെട്ടത്.

അരുവിക്കരയിലെ റോഡുകളാകെ കുണ്ടും, കുഴിയും, ചെളിയും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ ആയിരിക്കുകയാണ്. ഇത് ചിത്രമായി പുറംലോകം അറിഞ്ഞാല്‍ പരിഹാസ്യരാകുമെന്ന് മനസ്സിലാക്കിയാണ് മാദ്ധ്യമപ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യുകയും ക്യാമറ നശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തതെന്ന് വി എസ് പറഞ്ഞു.തിരുവനന്തപുരത്ത് സംഭവത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി.
11122512_834777979931192_971382694_n

11124204_834778006597856_1687434122_n

11653223_834778033264520_47694984_n

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close