ഇന്ത്യയെ ജയിപ്പിക്കാൻ ശ്രീനിവാസൻ ഇടപെട്ടെന്ന് മുസ്തഫ കമാൽ

m
ക്രിക്കറ്റ് വെബ് സൈറ്റായ ക്രിക്കറ്റ് നെക്സ്റ്റിന് നൽകിയ അഭിമുഖത്തിലാണ് ലോകകപ്പ് ക്വാർട്ടറിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയെ ജയിപ്പിക്കാൻ എൻ. ശ്രീനിവാസൻ ഇടപെട്ടിരുന്നതായി ഐ.സി.സി മുൻ പ്രസിഡന്റ് മുസ്തഫ കമാലിന്റെ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.40 ഓവറിൽ നാലിന് 196 എന്ന സ്‌കോറിൽ നിൽക്കെ രോഹിത് ശർമ്മ അടിച്ച പന്ത് നോബോൾ വിളിച്ചതാണ് അന്ന് വിവാദമായത്. ഇതേക്കുറിച്ച് അന്വേഷണം വേണമെന്ന് അന്നു തന്നെ മുസ്തഫ കമാൽ ആവശ്യപ്പെട്ടിരുന്നു.

തെളിവുകൾ ചൂണ്ടിക്കാട്ടിയാണ് കമാൽ ശ്രീനിവാസനെതിരെ ആഞ്ഞടിച്ചത്. മത്സര ദിവസം സ്‌പൈഡർ ക്യാമറ ഉപയോഗിക്കാത്തതും വലിയ സ്‌ക്രീൻ ഉപയോഗിക്കാത്തതുമെല്ലാം ശ്രീനിവാസന്റെ ഇടപെടൽ മൂലമാണെന്ന് കമാൽ വ്യക്തമാക്കാന്നു. ഇന്ത്യ-ബംഗ്ലാദേശ് മത്സരത്തിലല്ലാതെ ക്യാമറയില്ലാതെ മെൽബണിൽ വേറെ കളികൾ നടന്നിട്ടില്ല. അടുത്ത കളിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ ഇതെല്ലാം അവിടെയുണ്ടായിരുന്നു. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്നും മുസ്തഫ കമാൽ ചോദിക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close