കൊടുംവളവുകളില്‍ പോലീസിന്റെ വാഹന പരിശോധന

കൊടുംവളവുകളില്‍ പോലീസിന്റെ വാഹന പരിശോധന പലപ്പോഴും അപകടങ്ങള്‍ വിളിച്ചുവരുത്തിയതിനെ തുടര്‍ന്നാണ് ഇതു തടഞ്ഞു കൊണ്ട് സര്‍ക്കുലര്‍ ഇറങ്ങിയത്‌. ഇതു കൂസാതെ ആണ് പോലീസ് നടപടി തുടരുന്നത്.കായംകുളം – തിരുവല്ല സംസ്ഥാന പാതയില്‍ , തിരുവല്ല കാവുംഭാഗം ദേവസ്വം ബോര്‍ഡ്‌ സ്കൂളിനു സമീപത്തെ വലിയ വളവില്‍ ആണ് ഈ കാഴ്ച.
1 t
വളവുകളില്‍ നിന്ന് 100 മീറ്റര്‍ മാറി വേണം വാഹനങ്ങള്‍ പരിശോധിക്കാന്‍ എന്ന നിയമം ഉള്ളപ്പോഴാണ് ഇത്. കൂടാതെ ആലപ്പുഴ ജില്ലയില്‍ ചെങ്ങന്നൂര്‍ പ്രവിന്കൂട് -ഇരമല്ലിക്കര റോഡില്‍ ഉപ്പുകളത്തില്‍ പാലത്തിനു തൊട്ടടുത്തും പോലീസിന്റെയും ,മോട്ടോര്‍ വെഹിക്കിള്‍ അധികൃതരുടെയും പരിശോധന നടക്കാറുണ്ട്. നേരെ ഉള്ള റോഡില്‍ നിന്ന് ഉയര്‍ന്നാണ് ,സ്വതവേ ഇടുങ്ങിയ ഈ പാലം. വാഹനങ്ങള്‍ കയറിയിറങ്ങുമ്പോള്‍ ആണ് അധികൃതര്‍ കൈ കാണിക്കുന്നത്. നീളം കുറവായ പാലത്തില്‍ വാഹനം കയറിക്കഴിഞ്ഞേ മറു വശത്ത് നിന്നും വാഹനങ്ങള്‍ വരുന്നുണ്ടോ എന്നുപോലും കാണാന്‍ സാധിക്കൂ..അപ്പോളാണ് തൊട്ടു മുന്‍പിലേക്ക് ചാടിയുള്ള ,കൈ കാണിക്കലും പരിശോധനയും.
2t
മുന്‍പ് തിരുവല്ല -ചെങ്ങന്നൂര്‍ റോഡില്‍ കല്ലിശ്ശേരി ഇറപ്പുഴ പാലത്തിനു സമീപമുള്ള ഇത്തരത്തിലെ പരിശോധന വിവാദമായിരുന്നു. തീര്‍ച്ചയായും പരിശോധനകള്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കിയേക്കാവുന്ന ഇത്തരത്തില്‍ ഉള്ള സ്ഥലങ്ങളില്‍ നിന്ന് കുറച്ചു മാറി സുരക്ഷിതമായ സ്ഥലത്താക്കിയാല്‍ നന്നായിരിക്കുമെന്ന് ജനങ്ങളും പറയുന്നു.
3t
വളവുകളില്‍ പരിശോധന നടത്തുന്ന പോലീസ് ,കൈ കാണിക്കുമ്പോള്‍ പെട്ടന്ന് വാഹനങ്ങള്‍ നിര്‍ത്തുന്നതും ഇതേ വളവുകളില്‍ ആകയാല്‍, കൂട്ടിയിടികള്‍ സാധാരണം ആണ്.പുതിയ ഡി ജി പി യില്‍ നിന്ന് ഈ കാര്യത്തില്‍ പെട്ടന്നുള്ള ശ്രദ്ധയും കര്‍ശനമായ നടപടികളും അത്യാവശ്യം ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close