പ്രതിശ്രുത വധുവിന് നേരെ പാഞ്ഞു വന്ന വെടിയുണ്ടകൾക്ക് മുന്നിൽ വിരിമാറു കാട്ടി യുവാവ്

tunisya
ട്യൂണീഷ്യയിൽ നടന്ന ഭീകരാക്രമണത്തിനിടെ പ്രതിശ്രുത വധുവിന് നേരെ പാഞ്ഞു വന്ന വെടിയുണ്ടകൾക്ക് മുന്നിൽ വിരിമാറു കാട്ടി യുവാവ് സ്വയം മനുഷ്യകവചമായി മാറി.വെടിയേറ്റ് ജെയിംസിന്റെ ഇടുപ്പ് തകർന്നു. ആശുപത്രിയിൽ വച്ച് അദ്ദേഹത്തിന് ഹൃദയാഘാതവുമുണ്ടായി. ജീവൻ രക്ഷിക്കാനായി മൂന്നോളം ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. എത്രയും പെട്ടെന്ന് അദ്ദേഹത്തിന് ഭേദമായി ഇവിടെ നിന്നും പോകണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും തന്റെ ജീവന് താൻ ജെയിംസിനോട് കടപ്പെട്ടിരിക്കുന്നെന്നും സാറ വ്യക്തമാക്കി. 2017ൽ ഇരുവരും വിവാഹിതരാകാനിരിക്കുകയായിരുന്നു.

സൗത്ത് വെയിൽസ് സ്വദേശിയായ മാത്യൂ ജെയിംസ്(30) ആണ് തന്റെ പ്രേയസി സാറാ വിൽസണി(26)നെ രക്ഷിക്കാൻ ശ്രമിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത്. നെഞ്ചിലും ചുമലിലും ഇടുപ്പിലുമാണ് ജെയിംസിന് വെടിയേറ്റത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close