ജഗതി ശ്രീകുമാര്‍ ആദ്യമായി പങ്കെടുത്ത പൊതുവേദിയില്‍ നാടകീയരംഗങ്ങള്‍.

jagathy with daughter
വാഹനാപകടത്തിന് ശേഷം വിശ്രമത്തിലായ ജഗതി ശ്രീകുമാര്‍ ആദ്യമായി പങ്കെടുത്ത പൊതുവേദിയില്‍ നാടകീയരംഗങ്ങള്‍. മകള്‍ ശ്രീലക്ഷ്‍മി വേദിയിലേക്ക് ഓടിക്കയറി. ഈരാറ്റുപേട്ടയില്‍ പി സി ജോര്‍ജ്ജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ്.

ഒരു പെൺകുട്ടി സ്റ്റേജിലേക്ക് ഒാടിക്കയറിയെത്തി ജഗതി ശ്രീകുമാറിനെ ആലിംഗനം ചെയ്തതോടെ വേദിയിലുണ്ടായിരുന്ന പി.സി. ജോർജ് അടക്കം സ്തബ്‌ധരായി. സംഘാടകരും പി.സി. ജോർജും ചേർന്നു പെൺകുട്ടിയെ പിടിച്ചു മാറ്റാൻ ചെന്നപ്പോഴാണു അത് ജഗതിയുടെ രണ്ടാമത്തെ മകൾ ശ്രീലക്ഷ്മിയാണെന്നു തിരിച്ചറിഞ്ഞത്. തുടർന്ന് ജഗതിക്കരികിൽ ഇരിക്കാൻ ശ്രീലക്ഷ്മിക്ക് ഇരിപ്പിടവും നൽകി. മകളെ തിരിച്ചറിഞ്ഞ ജഗതി തിരികെ ചുംബനം നൽകി. അഞ്ചു മിനിട്ടോളം അവിടെ ചെലവിട്ട ശേഷം ആരോടും കാര്യമായൊന്നും പറയാതെ ശ്രീലക്ഷ്മി മടങ്ങി. സുഹൃത്തുക്കൾക്കൊപ്പം കാറിലാണു സമ്മേളന സ്ഥലത്തേക്കു ശ്രീലക്ഷ്മി എത്തിയത്.

ഈരാറ്റുപേട്ടയില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് ഉന്നതവിജയം നേടിയ വിദ്യാര്‍ഥികള്‍ക്കുളള അവാര്‍ഡ് വിതരണം ചലച്ചിത്ര താരം ജഗതി ശ്രീകുമാര്‍ നിര്‍വഹിച്ചു. അരുവിത്തുറ കോളജിലായിരുന്നു പരിപാടി.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close