മഴവെള്ളസംഭരണം സ്വഭാവമാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി

narendra modi
മഴവെള്ളസംഭരണം രാജ്യത്തെ പൗരന്‍മാര്‍ ഒരു സ്വഭാവമാക്കി മാറ്റണമെന്ന് പ്രധാനമന്ത്രി .മന്‍ കി ബാത് പരിപാടിയില്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. മഴവെള്ള സംഭരണം ഒരു പുതിയ സാങ്കേതിക വിദ്യയല്ലെന്നും എന്നാല്‍ ഇത് കൂടുതല്‍ പ്രാബല്യത്തില്‍ വരുത്തേണ്ടതുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രക്ഷാബന്ധന്‍ മഹോത്സവത്തിന്റെ വരവ് ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി, സര്‍ക്കാരിന്റെ ക്ഷേമപദ്ധതികളായിരിക്കണം ഈ രക്ഷാബന്ധനില്‍ സഹോദരിമാര്‍ക്ക് സമ്മാനമായി നല്‍കേണ്ടതെന്നും പറഞ്ഞു. 12 രൂപയുടെയോ 330 രൂപയുടെയോ സാമൂഹ്യ സുരക്ഷാ പദ്ധതികളില്‍ സഹോദരിമാരെ ചേര്‍ക്കണം. ഈ രക്ഷാബന്ധനില്‍ അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും നല്ല സമ്മാനമാണ് അതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

യോഗദിനത്തില്‍ കണ്ട കാഴ്ച തന്റെ മനസാക്ഷിയെ ഇളക്കിമറിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. യോഗയിലൂടെയാണ് ലോകം അന്ന് സൂര്യകിരണങ്ങളെ സ്വാഗതം ചെയ്തത്. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ യോഗ ചെയ്തത് തന്നില്‍ സന്തോഷമുളവാക്കി. ഭാരതത്തെക്കുറിച്ചുളള ജിജ്ഞാസ ലോകത്ത് വളര്‍ന്നതായും നമ്മുടെ സംസ്‌കാരവും മൂല്യങ്ങളും പാരമ്പര്യവും അറിയാന്‍ ലോകത്തിന് താല്‍പര്യമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനം ഭാരതത്തിന് അഭിമാനമായെന്ന് പ്രധാനമന്ത്രി പറഞ്ഞു. ലോകജനതയെ ബന്ധിപ്പിക്കുന്ന ഒന്നായി യോഗ മാറി.

യോഗയിലെ മികച്ച അദ്ധ്യാപകരെ ലോകത്തിന് സംഭവാന ചെയ്യാന്‍ ഭാരതത്തിന് ഉത്തരവാദിത്വമുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി യോഗയുമായി ബന്ധപ്പെട്ട ഏറ്റവും മികച്ച ഡേറ്റാ ബേസ് ഉണ്ടാക്കാന്‍ ഐടി വിദഗ്ധരോടും അഭ്യര്‍ഥിച്ചു.

പെണ്‍കുട്ടികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള ബേഠി ബച്ചാവോ ബേഠി പഠാവോ ക്യാമ്പെയ്‌ന്റെ ഭാഗമായി മകളുമൊത്ത് സെല്‍ഫിയെടുത്ത് പോസ്റ്റ് ചെയ്യാന്‍ മാതാപിതാക്കളോട് പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.ഏതാനും മാസങ്ങള്‍ക്കിടെ മൂന്ന് ക്ഷേമ പദ്ധതികളാണ് സര്‍ക്കാര്‍ പുറത്തിറക്കിയത്. കുറഞ്ഞ സമയത്തിനുളളില്‍ തന്നെ പത്ത് കോടിയിലധികം പേര്‍ അതില്‍ പങ്കാളികളായെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയുടെ ഒന്‍പതാമത് മന്‍ കി ബാത് ആയിരുന്നു ഇത്.

Spoke about monsoon, water conservation & tree planting among other issues during today's #MannKiBaat https://soundcloud.com/narendramodi/pm-modis-mann-ki-baat-june-2015

Posted by Narendra Modi on Sunday, June 28, 2015

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close