ശ്രീശാന്ത് പ്രതിയായ ഐ.പി.എല്‍ വിധി ജൂലൈ 25ലേക്ക് മാറ്റി

sree
ശ്രീശാന്ത് പ്രതിയായ ഐ.പി.എല്‍ വിധി പറയുന്നത് ഡല്‍ഹി പട്യാല ഹൗസ് കോടതി കേസ് ജൂലൈ 25ലേക്ക് മാറ്റി. വിധിന്യായം തയാറാക്കത്തതിനെ തുടര്‍ന്നാണിത്. രണ്ട് വര്‍ഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് പാട്യാല കോടതി അന്തിമ വിധി പറയുന്നത് .ദാബൂദ് ഇബ്രാഹിം, ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക സംഘാംഗങ്ങളാണ് വാതുവയ്പ് നിയന്ത്രിച്ചിരുന്നതെന്ന് ആറായിരം പേജുകള്‍ വരുന്ന കുറ്റപത്രത്തില്‍ പറയുന്നു. മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

അഡീഷനൽ സെഷൻസ് ജഡ്ജ് നീന ബൻസാൽ കൃഷ്ണ, പ്രതിസ്ഥാനത്തുള്ളവർക്കു ബോധിപ്പിക്കാനുള്ള കാര്യങ്ങൾ എഴുതി നൽകാൻ ഈ മാസം ആറുവരെ സമയം അനുവദിച്ചിരുന്നു.013 ല്‍ മൊഹാലിയില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവയ്പുകാരുടെ നിര്‍ദേശപ്രകാരം ശ്രീശാന്ത് രണ്ടാം ഓവറില്‍ പതിനാലു റണ്‍സിലേറെ വിട്ടുകൊടുത്തുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close