ശബരിമലയിലെ നിരോധനാജ്ഞ 26 വരെ നീട്ടി

പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് ആണ് നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്.

ശബരിമലയിലും പരിസര പ്രദേശങ്ങളിലും പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഈ മാസം 26 വരെ നീട്ടി. പത്തനംതിട്ട ജില്ലാ കളക്ടർ പിബി നൂഹ് ആണ് നിരോധനാജ്ഞ നീട്ടി ഉത്തരവിറക്കിയത്. മകരവിളക്ക് വരെ നിരോധനാജ്ഞ നീട്ടണമെന്ന് ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് നൽകിയിരുന്നു. സന്നിധാനം, പമ്പ, നിലക്കൽ, ഇലവുങ്കൽ തുടങ്ങിയ സ്ഥലങ്ങളിൽ ശബരിമല നട തുറന്നതുമുതൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഇന്ന് രാത്രി ഇത് അവസാനിക്കുന്ന സാഹചര്യത്തിലാണ് 4 ദിവസം കൂടി നിരോധനാജ്ഞ നീട്ടക്കൊണ്ട് ഇപ്പോൾ ഉത്തരവിറക്കിയിരിക്കുന്നത്.

നിരോധനാജ്ഞ നിലവിലുള്ളതിനാൽ ശബരിമലയിൽ ദർശനത്തിനെത്തുന്ന ഭക്തരെ ശരണം വിളിച്ചുവെന്ന് പറഞ്ഞ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 69 അയ്യപ്പ ഭക്തരെയായിരുന്നു പോലീസ് അറ്സ്റ്റ് ചെയ്തത്. ഇവർക്ക് ജാമ്യം ലഭിച്ചിരുന്നു. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ, ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികല ടീച്ചർ തുടങ്ങിയവരെയും അറസ്റ്റ് ചെയ്തിരുന്നു.

Show More

Related Articles

Close
Close