ആരോഗ്യ പരിശോധന: ഖദാമത്തിനെ ഒഴിവാക്കി

khadamat
തൊഴില്‍ തേടി കുവൈത്തിലേയ്ക്ക് പോകുന്നവരുടെ ആരോഗ്യ പരിശോധന നടത്താനുള്ള ചുമതലയില്‍ നിന്ന് ഖദാമത്തിനെ ഒഴിവാക്കി. മറ്റൊരു ഏജന്‍സിയായ ഗാംകയ്ക്കു കീഴിലുള്ള ഡോക്ടര്‍മാര്‍ക്കും പരിശോധന നടത്താം. ഗാംക അംഗീകൃത ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നത് 3500 രൂപയ്ക്കാണ്. വിവാദമായതോടെയാണ് ഫീസ് കുറയ്ക്കാന്‍ ഖദാമത്ത് ഏജന്‍സി നിര്‍ബന്ധിതരായത്.ഗാംകയ്ക്ക് കോഴിക്കോടും മഞ്ചേരിയും കൊച്ചിയും തിരുവനന്തപുരം ഉള്‍പ്പടെ കേരളത്തില്‍ നിരവധി കേന്ദ്രങ്ങള്‍ ഉള്ളതിനാല്‍ ഉദ്യോഗാര്‍ഥികള്‍ ഇനി മുതല്‍ മുംബൈയിലേയ്ക്ക് പോകേണ്ടതില്ല. ഖദാമത്ത് പരിശോധനയ്ക്ക് 24,000 രൂപ ഈടാക്കുമ്പോള്‍ ഗാംകയിലെ പരിശോധനാഫീസ് 3800 രൂപ മാത്രമാണ്. 4000 രൂപയായിരുന്ന ഫീസ് ഖദാമത്ത് ഒറ്റയടിക്ക് 24,000 രൂപയായി വര്‍ധിപ്പിക്കുകയായിരുന്നു.

റിക്രൂട്ടിങ് മാനദണ്ഡങ്ങളില്‍ ഇരു രാജ്യങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍ കൊണ്ടുവന്നതോടെ വൈദ്യപരിശോധന ഖദാമത്ത് ഏജന്‍സിയെ കുവൈത്ത് ഏല്‍പിച്ചു. കുവൈത്ത് സര്‍ക്കാരിന്‍റെ പരോക്ഷ നിയന്ത്രണത്തിലുള്ള കന്പനിയുടെ ഉപസ്ഥാപനമാണ് ഖദാമത്ത്. കൊച്ചിയിലുണ്ടായിരുന്ന പരിശോധന ഏജന്‍സി അമിത ഫീസ് ഇടാക്കിയതിനെ തുടര്‍ന്ന് പ്രൊട്ടക്്ടര്‍ ഓഫ് ഇമിഗ്രന്‍റ്്സ് നേരത്തെ പൂട്ടിച്ചിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close