15 സീറ്റില്‍ വിജയം ഉറപ്പെന്ന് സുധീരന്‍

sudheeran

സംസ്ഥാനത്തെ 15 ഓളം സീറ്റുകളില്‍ യു ഡി എഫിന് ജയം ഉറപ്പാണെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ . മറ്റുസീറ്റുകളിലെ ജയസാധ്യത തള്ളിക്കളയാനാകില്ല. മുഴുവന്‍ സീറ്റുകളിലും യു ഡി എഫിന് വിജയ പ്രതീക്ഷയുണ്ട്. ഒരു സീറ്റിലെ വിജയസാധ്യതപോലും തള്ളിക്കളയാനാകാത്ത അവസ്ഥയാണ് ഉള്ളതെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

ദേശീയ രാഷ്ട്രീയമാണ് പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലെ മുഖ്യ ചര്‍ച്ചാവിഷയം. മതേതരത്വം വേണോ വര്‍ഗീയ ഫാസിസം വേണോയെന്ന് ജനം വിധിയെഴുതും. യു പി എ സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ജനം പരിഗണിക്കും. ഒപ്പം സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും വിലയിരുത്തപ്പെടുമെന്ന് ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. മോദിയുടെ രാഷ്ട്രീയം തെരഞ്ഞെടുപ്പില്‍ ചര്‍ച്ചാ വിഷയമായി എന്നത് യാഥാര്‍ത്ഥ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കെ പി സി സി നിര്‍വാഹക സമിതിയോഗം ഉടന്‍ ചേരും. ഭരണകാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ പാര്‍ട്ടി – സര്‍ക്കാര്‍ ഏകോപനസമിതി യോഗവും ചേരുമെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close