സൗദിയിലെ മുസ്‌ലിം പള്ളിയിൽ ചാവേറാക്രമണം

saudhi
സൗദി അറേബ്യയിലെ അബയിൽ മുസ്‌ലിം പള്ളിയിലുണ്ടായ ചാവേറാക്രമണത്തിൽ 17 പേർ കൊല്ലപ്പെട്ടു.സൗദിയിൽ സുരക്ഷാ സേന ഉപയോഗിച്ചു വരുന്ന പള്ളിയിലാണ് ആക്രമണമുണ്ടായത്. മരിച്ചവരിൽ 10 പേർ സുരക്ഷാ ഉദ്യോഗസ്ഥരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. യെമൻ അതിർത്തിയോട് ചേർന്ന പള്ളിയാണിത്. പ്രാർഥനയ്ക്കിടെയായിരുന്നു പള്ളിയിൽ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരാണെന്നാണ് സൂചന. എന്നാൽ, ആരും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. അയൽരാജ്യമായ യെമനിൽ ഷിയ വിഭാഗക്കാരുടെ നേതൃത്വത്തിൽ നടന്നുവരുന്ന വിമത പ്രവർത്തനങ്ങൾക്കെതിരെ സൗദി അറേബ്യയുടെ നേതൃത്വത്തിൽ കാംപയിൻ നടത്തി വരികയായിരുന്നു. ഇതാണോ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നും വ്യക്തമല്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close