ഓസ്‌ട്രേലിയ കടപുഴകി

ashe
ആഷസ് പരമ്പരയിലെ നിർണായകമായ നാലാം ടെസ്റ്റിനിറങ്ങിയ ഓസ്ട്രേലിയൻ ടീം ആദ്യ ഇന്നിങ്സിൽ 60 റൺസിന് പുറത്ത്.
ഓസീസിന്റെ ഏഴാമത്തെ കുറഞ്ഞ സ്‌കോറാണിത്. എട്ട് താരങ്ങളാണ് രണ്ടക്കം കടക്കാതെ പുറത്തായത്. ഇംഗ്ലണ്ടിനു വേണ്ടി സ്റ്റ്യുവര്‍ട്ട് ബ്രോഡ് എട്ടുവിക്കറ്റെടുത്തു.സ്വിങ് ബോളർമാരുടെ പറുദീസയായ ട്രെന്റ് ബ്രിഡ്ജിൽ എട്ടു വിക്കറ്റുമായി പടയോട്ടം നടത്തുകയായിരുന്നു.

9.3 ഓവറിൽ 15 റൺസ് മാത്രം വിട്ടുകൊടുത്താണ് ബ്രോഡ് എട്ടു വിക്കറ്റ് നേടിയത്. ഇതോടെ ഇംഗ്ലണ്ടിനായി ടെസ്റ്റിൽ മുന്നൂറിലധികം വിക്കറ്റ് വീഴ്ത്തുന്ന അഞ്ചാമത്തെ താരമായും ബ്രോഡ് മാറി. 83-ാം ടെസ്റ്റിലാണ് ബ്രോഡിന്റെ മുന്നൂറു വിക്കറ്റ് നേട്ടം. ആഷസ് ടെസ്റ്റിന്റെ സമീപകാല ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ കൂടിയാണ് ഓസ്ട്രേലിയ നേടിയ 60. ഒരു ടെസ്റ്റു ബാക്കിനിൽക്കെ പരമ്പരയിൽ 2-1ന് ഇംഗ്ലണ്ട് മുന്നിലാണ്.

ആദ്യത്തെ അഞ്ച് ഓവറില്‍ ഓസ്‌ട്രേലിയയുടെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി. ഓപ്പണര്‍മാരായ ക്രിസ് റോജേഴ്‌സ്, ഡേവിഡ് വാര്‍ണര്‍ എന്നിവരും ഷോണ്‍ മാര്‍ഷും റണ്‍സൊന്നുമെടുക്കാതെയാണ് പുറത്തായത്. സ്റ്റീഫന്‍ സ്മിത്ത് ആറു റണ്‍സെടുത്തപ്പോള്‍ മൈക്കേല്‍ ക്ലാര്‍ക്ക് പത്ത് റണ്‍സെടുത്തു. 13 റണ്‍സെടുത്ത ജോണ്‍സണാണ് ടോപ്പ് സ്‌കോറര്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close