സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

സംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജയരാജ് സംവിധാനം ചെയ്ത ഒറ്റാല് ആണ് മികച്ച ചിത്രം. ഒരാള്‍പൊക്കം ഒരുക്കിയ സനല്‍കുമാര്‍ ശശിധരന് ആണ് മികച്ച സംവിധായകന്. മികച്ച നടനുള്ള പുരസ്കാരം നിവിന്‍ പോളിയും സുദീപ് നായരും പങ്കിട്ടു. 1983 യിലെ പ്രകടനത്തിനാണ് നിവിന്‍ പോളി പുരസ്കാരത്തിന് അര്‍ഹനായത്. മൈ ലൈഫ് പാര്‍ട്ണറിലെ അഭിനയത്തിനാണ് സുദേവിന് പുരസ്കാരം ലഭിച്ചത്. നസ്രിയാ നസീം ആണ് മികച്ച നടി. ഓം ശാന്തി ഓശാനയും ബാംഗ്ലൂര്‍ ഡേയ്സും ആണ് നസ്റിയയെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്.മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. ജോൺപോൾ ചെയർമാനായ ജൂറിയാണ് ചിത്രങ്ങൾ വിലയിരുത്തിയത്.
മികച്ച നടൻ-നിവിൻ പോളി, സുദേവ് നായർ
മികച്ച നടി-നസ്രിയ നസീം
മികച്ച സംവിധായകൻ- സനൽ കുമാർ ശശിധരൻ (ഒരാൾ പൊക്കം)
മികച്ച കഥാകൃത്ത്-സിദ്ധാർത്ഥ് ശിവ (ഐൻ)
മികച്ച ചിത്രം- ഒറ്റാൽ (ജയരാജ്)
മികച്ച സ്വഭാവ നടൻ-അനൂപ് മേനോൻ
മികച്ച സ്വഭാവ നടി- സേതു ലക്ഷ്മി
മികച്ച തിരക്കഥാകൃത്ത്- അഞ്ജലി മേനോൻ
മികച്ച സംഗീത സംവിധായകൻ- രമേശ് നാരായണൻ
മികച്ച ഗാനരചയിതാവ്- ഒ എസ് ഉണ്ണികൃഷ്ണന്
മികച്ച ഗായകൻ-യേശുദാസ്
മികച്ച ഗായിക- ശ്രേയ ഘോഷാൽ
മികച്ച നവാഗത സംവിധായകൻ-എബ്രിഡ് ഷൈൻ (1893)
മികച്ച പശ്ചാത്തല സംഗീതം-ബിജിബാൽ
മികച്ച ഛായാഗ്രഹണം-അമൽ നീരദ്
മികച്ച ബാലതാരം-അദ്വൈത്
മികച്ച ബാലനടി-അന്ന ഫാത്തിമ
മികച്ച രണ്ടാമത്തെ ചിത്രം-മൈ ലൈഫ് പാർട്ണർ
മികച്ച വസ്ത്രാലങ്കാരം-സമീറ സനീഷ്
പ്രത്യേക ജൂറി പരാമർശം: പ്രതാപ് പോത്തൻ, ഇന്ദ്രൻസ് (അപ്പോത്തിക്കരി)