കേരളത്തിന് രണ്ടാം കിരീടം

nfc
ദേശീയ ഫെഡറേഷന്‍ കപ്പ് ജൂനിയര്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന് തുടര്‍ച്ചയായി രണ്ടാം തവണയും കിരീടം. എട്ട് സ്വര്‍ണവും ഏഴ് വെള്ളിയും 10 വെങ്കലവുമായി 189 പോയന്റുകളോടെയാണ് കേരളം ഓവറോള്‍ ചാമ്പ്യന്മാരായത്. 161 പോയന്റുനേടി ഹരിയാണ രണ്ടാം സ്ഥാനക്കാരായി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗം കിരീടം കേരളം നേടിയപ്പോള്‍ ആണ്‍കുട്ടികളില്‍ ഹരിയാണയ്ക്കാണ് കിരീടം. ഹരിയാണയുടെ ഹൈജമ്പ് താരം അജയകുമാറും ഉത്തര്‍ പ്രദേശ് സ്പ്രിന്റ് താരം സ്തുതി സിങ്ങും മികച്ച അത്‌ലറ്റുകളായി തിരഞ്ഞെടുക്കപ്പെട്ടു. സ്തുതിയുടെ ആദ്യ മീറ്റാണിത്. ആദ്യരണ്ടുനാള്‍ ഹരിയാണയ്ക്കു പിറകില്‍ രണ്ടാംസ്ഥാനത്ത് നിന്ന കേരളം അവസാനദിവസം ട്രാക്കില്‍ നടത്തിയ കുതിപ്പാണ് ചാമ്പ്യന്‍പട്ടത്തിനുള്ള ഇന്ധനമായത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close