പി.ആർ ശ്രീജേഷിന് അർജുന പുരസ്‌കാരം.

p r sreejesh
ഹോക്കി താരം പി.ആർ ശ്രീജേഷിന് അർജുന പുരസ്‌കാരം. ഇന്ത്യൻ ഹോക്കി ടീം വൈസ് ക്യാപ്റ്റനാണ് മലയാളിയായ ശ്രീജേഷ്. ഇക്കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗമായിരുന്ന ശ്രീജേഷ് ഒളിംപിക്‌സ്, ലോകകപ്പ്, ഏഷ്യാ കപ്പ് എന്നിവയിലും ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. ഏഷ്യൻ ഗെയിംസ് ഫൈനലിൽ പാകിസ്താനെതിരെ ഷൂട്ടൗട്ടിൽ വിജയം സമ്മാനിച്ചതു ശ്രീജേഷിന്റെ മികവായിരുന്നു. ലോക ഹോക്കിയിലെ മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ് ശ്രീജേഷ്. മികച്ച ഗോൾകീപ്പർക്കുള്ള ബൽജിത് സിങ് പുരസ്‌കാരത്തിനും ശ്രീജേഷിനെ നേരത്തെ തെരഞ്ഞടുത്തിരുന്നു. എം.ആർ പൂവമ്മ (അത്‌ലറ്റിക്‌സ്), രോഹിത് ശർമ്മ (ക്രിക്കറ്റ്), മഞ്ജിത് പില്ലാർ (കബഡി), എം.അഭിലാഷ് (കബഡി), ബജരംഗി (ഗുസ്തി), ജിത്തു റായ് (ഷൂട്ടിങ്), കെ. ശ്രീകാന്ത് (ബാഡ്മിന്റൺ), ദിപ കർമാർക്കർ (ജിംനാസ്റ്റിക്‌സ്) എന്നിവർ ഉൾപ്പെടെ 17 പേർക്കാണ് അർജുന പുരസ്‌കാരം ലഭിച്ചത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close