അണ്ണാ ഹസാരെയ്ക്ക് വധഭീഷണിക്കത്ത്.

Anna hazare
സ്വാതന്ത്യ സമര സേനാനിയും സാമൂഹിക പ്രവർത്തകനുമായ അണ്ണാ ഹസാരെയ്ക്ക് വധഭീഷണിക്കത്ത്. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി നേതാവുമായ അരവിന്ദ് കേജരിവാളിനെ പിന്തുണച്ചാൽ വധിക്കുമെന്ന് കാണിച്ചാണ് കത്തയച്ചിരിക്കുന്നത്. ഇംഗ്ലീഷിൽ എഴുതിയിട്ടുള്ള കത്ത് ആഗസ്റ്റ് ഏഴിനാണ് പോസ്റ്റു ചെയ്തിരിക്കുന്നത്. സംഭവത്തിൽ അഹമ്മദ് നഗർ പോലീസ് കേസെടുത്തു. 2011 ൽ അണ്ണാ ഹസാരെ നയിച്ച ജനലോക്പാൽ സമരത്തിലൂടെയാണ് അരവിന്ദ് കേജരിവാൾ ശ്രദ്ധിക്കപ്പെട്ടത്. എന്നാൽ പുതിയ രാഷട്രീയ പാർട്ടി രൂപീകരിക്കാനുള്ള കേജരിവാളിന്റെ നീക്കത്തെ ഹസാരെ ശക്തമായി എതിർത്തു. അരവിന്ദ് കേജരിവാൾ ഡൽഹി മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയപ്പോൾ അണ്ണാ ഹസാരെയെ വന്നുകണ്ടിരുന്നു. രാജ്യം പത്മഭൂഷൻ, പത്മശ്രീ പുരസ്‌കാരങ്ങൾ നൽകി അണ്ണാ ഹസാരെയെ ആദരിച്ചിട്ടുണ്ട്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close