സമാജ്‌വാദി പാർട്ടിയെ അടർത്തി

PARLIAMENT
ലളിത് മോദി പ്രശ്‌നത്തെക്കുറിച്ചു ലോക്‌സഭയിൽ ഇന്നു വോട്ടെടുപ്പില്ലാതെ ചർച്ച നടത്തുകയെന്ന സമാജ്‌വാദി നേതാവ് മുലായം സിങ് യാദവിന്റെ നിർദേശം സർക്കാർ അംഗീകരിച്ചു കൊണ്ട് ഒരു പരിധി വരെ പ്രതിപക്ഷത്തെ ദുർബല കണ്ണിയായ സമാജ്‌വാദി പാർട്ടിയെ അടർത്തി മാറ്റുന്നതിൽ എൻഡിഎയ്‌ക്കു വിജയിക്കാനായി.‘ഐപിഎൽ വിവാദ’ത്തെക്കുറിച്ചു വോട്ടെടുപ്പില്ലാത്ത ചർച്ച നടത്താനാണു സർക്കാർ കാര്യനിർണയ സമിതിയിൽ സന്നദ്ധത പ്രകടിപ്പിച്ചത്.എന്നാൽ സാമ്പത്തിക കുറ്റവാളിയായ ലളിത് മോദിയെ വഴിവിട്ടു സഹായിച്ച വിദേശകാര്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള അടിയന്തര പ്രമേയത്തിനാണു കോൺഗ്രസ് നോട്ടിസ് നൽകി വരുന്നതെന്നു വ്യക്‌തമാക്കി വേണുഗോപാൽ യോഗം ബഹിഷ്‌കരിക്കുകയായിരുന്നു. ഇതേസമയം,ചർച്ചയ്‌ക്കു വേണ്ടി വാദിച്ച മുലായം ചർച്ചയ്‌ക്കു നോട്ടിസ് നൽകാതെ പിന്മാറിയതും ശ്രദ്ധേയമായി.

സ്‌പീക്കർ വിളിച്ച ചർച്ചയിൽ മല്ലികാർജുൻ ഖർഗെ, ജ്യോതിരാദിത്യ സിന്ധ്യ, കെ.സി. വേണുഗോപാൽ (കോൺഗ്രസ്) സുദീപ് ബന്ദോപാധ്യായ, സൗഗത റോയ് (തൃണമൂൽ), പി. കരുണാകരൻ, മുഹമ്മദ് സലിം (സിപിഎം), ജയ്‌പ്രകാശ് യാദവ് (ആർജെഡി), സുപ്രിയ സുലെ (എൻസിപി), കൗശലേന്ദ്ര കുമാർ (ജെഡിയു) തുടങ്ങിയവർ പങ്കെടുത്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close