കേരള ഫീഡ്സിന് പുതിയ ഭാരവാഹികൾ

കേരള ഫീഡ്സ് എംപ്ലോയീസ് വെൽഫെയർ ഫണ്ട് ട്രസ്റ്റിന്റെ നാലാം വാർഷിക പൊതുയോഗവും കുടുംബയോഗവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. കമ്പനി ചെയർമാനും മുൻ എം.എൽ.എയുമായ അഡ്വ. കെ. ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര താരം അനുപമ പരമേശ്വരൻ മുഖ്യാതിഥിയായിരുന്നു. മാനേജിംഗ് ഡയറക്ടർ കെ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജോസ് തെക്കൻ മുഖ്യ പ്രഭാഷണം നടത്തി.
പി.പി. വർഗീസ്, സെക്രട്ടറി എം.ആർ. രാധാകൃഷ്ണൻ, എം.പി. ജോൺ, വിമല മേനോൻ, കെ.എം അനിൽകുമാർ, കെ.സി. ഹരിദാസ്, സി.എം. മൊയ്ദീൻ ഷാ, കെ.കെ. അനുരാജ്, എൻ.ഡി. സുധാകരൻ എന്നിവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി കെ. വേണുഗോപാൽ (മാനേജിംഗ് ഡയറക്ടർ), ടി.എസ്. ബാബു (സെക്രട്ടറി), സജി പി. ജോസഫ് (ട്രഷറർ), ബിജു ആനന്ദ് (ഡെപ്യൂട്ടി മാനേജർ), എൻ.ഡി. സുധാകരൻ, എം.ആർ. രാധാകൃഷ്ണൻ, പി.വി. മനോജ് കുമാർ, എം.ജി. സുജിത്ത് (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.