കേരള ഭക്ഷണ സംസ്‌കാരം അറിയാന്‍

bakshana-samskarem
സോഷ്യല്‍ മീഡിയ അരങ്ങുവാഴുന്ന ന്യൂ ജെന്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ പോസ്റ്റു ചെയ്യുകയും ടാഗ് ചെയ്യുകയും ചെയ്യപ്പെടുന്നത് ഗൃഹാതുരത്വമാണ്. മാങ്ങാച്ചുന മണമുള്ള നാട്ടിടവഴികള്‍, തൊട്ടാല്‍ കൂമ്പുന്ന തൊട്ടാവാടിക്കൂട്ടങ്ങള്‍ പിടിച്ചുവലിക്കുന്ന നോവോര്‍മ്മകള്‍, മഴ നനഞ്ഞ ഈറന്‍ ബാല്യം, കാറ്റാടി തണല്‍ മരങ്ങള്‍ക്കു കീഴെയുള്ള പ്രണയം, തോടുകളില്‍ പുളച്ചുപോകുന്ന പള്ളത്തിക്കൂട്ടം, പിന്നെ മുത്തശ്ശിയും അമ്മയുമുണ്ടാക്കിയിരുന്ന അവിയലും എരിശ്ശേരിയും കുമ്പിളപ്പവും…
അമ്മിക്കല്ലിലരച്ചും കോരികയില്‍ ചതച്ചും മുറത്തില്‍ പേറ്റിയും മണ്‍കലങ്ങളില്‍ വേവിച്ചും വാടിയ ഇലയില്‍ പൊതിഞ്ഞെടുത്തിരുന്ന ഭക്ഷണങ്ങള്‍ ഇന്നു തിരിച്ചു വന്നിരിക്കുന്നു. ജങ്ക് ഫുഡ് സംസ്‌കാരം നാവിന്റെ രസമുകുളങ്ങളുടെ ഉദ്ദീപനം കെടുത്തിയെങ്കില്‍ നാടന്‍ ചമ്മന്തിയും അവിയലും മാമ്പഴക്കാളനുമെല്ലാം നാവില്‍ എരിവൂറും മധുരമായി രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്നു. ബ്ലോഗുകളിലൂടെയും വാട്‌സ് അപ്പുകളിലൂടെയും ഫേസ് ബുക്കിലൂടെയുമെല്ലാം ആനുകാലിക രാഷ്ട്രീയവും മറ്റു വാര്‍ത്തകളും ചൂടേറിയ ചര്‍ച്ചയാവുന്നതോടൊപ്പം നാടന്‍ ഭക്ഷണവും ചര്‍ച്ചകള്‍ക്ക് എരിവു കേറ്റുന്നുണ്ട്. ‘എന്റെ അമ്മയുണ്ടാക്കിയിരുന്ന അതേ രുചി’ എന്നു ടാഗ് ചെയ്യപ്പെടുന്നുമുണ്ട്.

പ്രശസ്ത പാചകവിദഗ്ധരായ നൗഷാദ്, സുമാ ശിവദാസ്, വിജയലക്ഷ്മി എന്നിവരുടെ പാചകകൂട്ടുകള്‍ നിങ്ങളുടെ തീന്‍മേശയിലേക്ക് എത്തുന്നു. ‘Ethnic Kerala Dishes‘, ‘Tasty Dishes’, ‘Traditional Cuisine of Tamil Brahmin in Kerala‘. traditionalഇംഗ്ലിഷിലുള്ള ഈ മൂന്നു പാചക പുസ്തകങ്ങളിലും സമാഹരിച്ചിരിക്കുന്നത് നൊസ്റ്റാല്‍ജിക് റെസിപ്പികളാണ്. വിദേശ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്രദമായ ഈ പുസ്തകം കേരള ഭക്ഷണ സംസ്‌കാരം അറിയാന്‍ ആഗ്രഹിക്കുന്ന വിദേശീയര്‍ക്ക് നല്കാവുന്ന ഒരു നല്ല സമ്മാനം കൂടിയാണ്.

ഒരു നല്ല അവിയലുണ്ടാക്കാന്‍ പഠിച്ചാല്‍ ലോകമെമ്പാടുമുള്ള കറികളുണ്ടാക്കാന്‍ കഴിയുമെന്നു വിശ്വസിക്കുന്ന പാചക പരീക്ഷണകുതുകിയും വിദഗ്ധയുമായ സുമ ശിവദാസ് തയ്യാറാക്കിയ ‘Ethnic Kerala Dishes‘ ബിഗ് ഷെഷ് നൗഷാദിന്റെ വ്യത്യസ്ത പാചക റെസിപ്പികളടങ്ങിയ ‘Tasty Dishes’ വിജയലക്ഷ്മി തയ്യാറാക്കിയ പാലക്കാട് അഗ്രഹാരങ്ങളുടെയും തമിഴ് ബ്രാഹ്മിന്‍സിന്റെയും തനതു പാചകക്കൂട്ടുകളായ ‘Traditional Cuisine of Tamil Brahmin in Kerala‘ എന്നിവയാണ് ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

ഭക്ഷണം ഇഷ്ടപ്പെടുന്ന, പുതുരുചികള്‍ പരീക്ഷിക്കാനാഗ്രഹിക്കുന്ന ഏതൊരു വിദേശിക്കും പോഷകസമ്പന്നമായ നമ്മുടെ ഭക്ഷണം രുചിയുടെ മറ്റൊരു ലോകം കാട്ടിക്കൊടുക്കുമെന്നുറപ്പ്. മലയാള സംസ്‌കാരവും ഭാഷയും അപരിചിതമെങ്കില്‍ക്കൂടി ഈ പുസ്തകങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാനാവും. നാടന്‍ ഭക്ഷണവും അമ്മയുടെ കൈപ്പുണ്യവും ഗൃഹാതുരത്വരുചിയും ഇഷ്ടപ്പെടുന്ന ഓരോരുത്തരെയും ആകര്‍ഷിക്കുന്ന പുസ്തകങ്ങളാണ് ഈ പാചകപുസ്തകത്രയം.
കടപ്പാട് : ഡി സി ബുക്സ് .കോം

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close