ഇന്ത്യയ്‌ക്കെതിരെ ശ്രീലങ്ക 183 റണ്‍സിന് പുറത്ത്

aswin
ഇന്ത്യയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയില്‍ ശ്രീലങ്ക 183 റണ്‍സിന് പുറത്ത്. 46 റൺസ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രന്‍ അശ്വിന്റെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് ശ്രീലങ്കന്‍ ബാററിംഗ് നിരയെ ചുരുട്ടികെട്ടാനായത്. ശ്രീലങ്കക്കായി എയ്ഞ്ചലോ മാത്യൂസ് 64 റണ്‍സും ചിന്തിമാ 59 റണ്‍സും എടുത്തു. മറുപടി ബാറ്റിങ് തുടങ്ങിയ ഇന്ത്യ ഒന്നാം ദിവസം മത്സരം അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എടുത്തിട്ടുണ്ട്. 53 റൺസോടെ ധവാനും 45 റൺസോടെ വിരാട് കോഹ്‌ലിയുമാണ് ക്രീസിൽ. കെ.എൽ. രാഹുൽ(ഏഴ്), രോഹിത് ശർമ(ഒൻപത്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്

നേരത്തെ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ആദ്യ അഞ്ച് വിക്കറ്റുകള്‍ വെറും അറുപത് റണ്‍സിന് ശ്രീലങ്കക്ക് നഷ്ടമായി. തുടര്‍ന്നാണ് മാത്യൂസും ചിന്തിമായും കൂടി രക്ഷാ പ്രവര്‍ത്തനം നടത്തിയത്. വിടവാങ്ങള്‍ പരമ്പരയിലെ ആദ്യ ഇന്നിംഗ്‌സില്‍ സങ്കക്കാര അഞ്ച് റണ്‍സിന് പുറത്തായി.
ഇന്ത്യന്‍ ബൗളിംഗ് നിരയില്‍ അശ്വിനെ കൂടാതെ മിശ്ര രണ്ട് വിക്കറ്റും ഇശാന്ത് ശര്‍മ്മയും വരുണ്‍ ആരോണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.മൂന്ന് സ്പിന്നര്‍മാരുമായാണ് കോഹ്ലിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇന്നിറങ്ങിയത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മിശ്ര കളത്തിലിറങ്ങിയത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close