ഗ്രനേഡ് പൊട്ടിത്തെറിച്ച് കാശ്മീരില്‍ 11 പേര്‍ക്ക് പരിക്ക്

kashmir
ജമ്മു കാശ്മീരിലെ ഷോപ്പിയാന്‍ ജില്ലയ്ക്ക് സമീപമുണ്ടായ ഗ്രനേഡ് പൊട്ടിത്തെറിച്ച് 11 പേര്‍ക്ക് പരിക്കേറ്റു. ഷോപ്പിയാനിലെ ട്രെന്‍സ് പ്രദേശത്തെ ഒരു മുസ് ലീം പള്ളിക്ക് പുറത്ത് രാവിലെ 6.30 ഓടെയാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് ഷോപ്പിയാനില്‍ സൈനിക പട്രോളിംഗ് സംഘത്തിന് നേര്‍ക്ക് തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ നാല് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു. അതിര്‍ത്തി മേഖലയില്‍ പാക് സൈന്യം നിരന്തരം വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുന്നതിനിടെയാണ് കാശ്മീരിലെ വിവിധ സ്ഥലങ്ങളിലും ആക്രമണങ്ങളിലൂടെ അരക്ഷിതാവസ്ഥ സൃഷ്ടിക്കാന്‍ തീവ്രവാദ സംഘങ്ങള്‍ ശ്രമിക്കുന്നത്.

ഇന്നു രാവിലെ പള്ളിയുടെ പ്രാര്‍ഥനാ ഹാളിന് പുറത്തായിരുന്നു ഗ്രനേഡ് വെച്ചിരുന്നത്. ഇതിന് മുകളില്‍ വെച്ചിരുന്ന ഗ്ലാസ് മാറ്റാന്‍ ശ്രമിക്കവേയാണ് പൊട്ടിത്തെറിയുണ്ടായത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ആരും ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close