പ്രധാനമന്ത്രി നരേന്ദ്രമോദി ഐകാഡ്സിറ്റിയിലെ ലേബർ ക്യാമ്പ് സന്ദർശിച്ചു .

lപ്രധാനമന്ത്രി നരേന്ദ്രമോദി ഐകാഡ്സിറ്റിയിലെ ലേബർ ക്യാമ്പ് സന്ദർശിച്ചു . ലേബർ ക്യാമ്പിലെ ഇൻഡോർ സ്പോർട്ട്സ് ഹാളിലായിരുന്നു പ്രധാനമന്ത്രി തൊഴിലാളികളെ കണ്ടത് . വിവിധ കമ്പനികളിലെ ഇരുന്നൂറ്റി അൻപതോളം പേർക്കായിരുന്നു മോദിയെ കാണാൻ അവസരമുണ്ടായത്. ഐക്കാഡ് റസിഡൻഷ്യൽ സിറ്റിയുടെ ഒന്നാം നമ്പർ കോമ്പ്ലക്സിലായിരുന്നു പ്രധാനമന്ത്രി .
l2
ഇവിടേക്ക് കടക്കാൻ കർശനമായ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ഗേറ്റിനു വെളിയിഉം വഴിയിലുമായി നിരവധി പേർ അദ്ദേഹത്തെ കാണാൻ തടിച്ചു കൂടിയിരുന്നു.
l3
സുരക്ഷാ നിബന്ധനകൾ കാര്യമാക്കാതെ തൊഴിലാളികൾക്കിടയിലേക്ക് ഇറങ്ങിച്ചെന്ന പ്രധാനമന്ത്രിയെ ഹർഷാരവത്തോടെയാണ് അവർ വരവേറ്റത് . ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ലേബർ ക്യാമ്പ് സന്ദർശിച്ചത്. യു എ ഇ തൊഴിൽ മന്ത്രി സഖർ അൽഗൊബാഷും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പ്രധാനമന്ത്രിയെ സ്വീകരിക്കാൻ ലേബർ ക്യാമ്പിലെത്തിയിരുന്നു.
l4

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close