കരാര്‍ ഇന്ന് അദാനി ഗ്രൂപ്പുമായി ഒപ്പുവെക്കും.

Artist_Impression_Vizhinjam
വിഴിഞ്ഞം തുറമുഖ പദ്ധതി നടത്തിപ്പ് കരാര്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്ന് അദാനി ഗ്രൂപ്പുമായി ഒപ്പുവെക്കും. യുഡിഎഫ് സര്‍ക്കാരിന്റെ പ്രധാന വികസനമെന്ന് അവകാശപ്പെടുന്ന പദ്ധതിയുടെ ആദ്യഘട്ടമാണ് ഇന്ന് നടക്കുന്ന കണ്‍സഷന്‍ കരാര്‍ ഒപ്പുവെക്കല്‍. പദ്ധതിക്കായി അദാനി ഗ്രൂപ്പ് രൂപികരിച്ച പ്രത്യേക കമ്പനിയായ അദാനി വിഴിഞ്ഞം പോര്‍ട്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറും, അദാനി ഗ്രൂപ്പ് ഡയറക്റ്റര്‍മാരിലൊരാളുമായ സന്തോഷ് കുമാര്‍ മഹാപത്രയും, തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസുമാണ് കരാറില്‍ ഒപ്പുവെക്കുക.ഇന്നു വൈകുന്നേരം സെക്രട്ടറിയേറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി പങ്കെടുക്കും. 60 വര്‍ഷത്തേക്ക് തുറമുഖ നിര്‍മാണവും നടത്തിപ്പും അദാനി ഗ്രൂപ്പിന് കൈമാറുന്നതാണ് കരാറിലെ ഉടമ്പടി.അതേസമയം വിഴിഞ്ഞം കരാര്‍ ഒപ്പിടല്‍ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് എല്‍ഡിഎഫ് വ്യക്തമാക്കി.

കരാര്‍ വ്യവസ്ഥകള്‍ അദാനിക്ക് വേണ്ടി മാറ്റിയെഴുതി ഗവണ്‍മെന്റ് വിഴിഞ്ഞം പദ്ധതി അദാനിക്ക് തീറെഴുതി കൊടുത്തിരിക്കുകയാണെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണങ്ങള്‍.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close