ബീഹാറിന് 1.25 ലക്ഷം കോടിരൂപയുടെ സഹായവുമായി മോദി

mdi 2BIHAR
ബീഹാറിന്റെ സമഗ്രവികസനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു. ബീഹാറിലെ അറയില്‍ നാലുവരിപ്പാത ഉദ്ഘാടനം ചെയ്യവേയാണ് പ്രഖ്യാപനം ഉണ്ടായത്.നിലവിലുള്ള പദ്ധതികള്‍ക്കായി 40,000 കോടിയുടെ സഹായം പ്രഖ്യാപിച്ചത് കൂടാതെയാണ് പുതിയ സഹായം. ഇതോടെ ബീഹാറിന് 1.65 ലക്ഷം കോടി രൂപയുടെ സഹായമാണ് ലഭിക്കുക.

അതേസമയം, ബിഹാറിനായി പ്രത്യേക പദ്ധതികള്‍ നേരത്തെയും പ്രഖ്യാപിച്ചുണ്ടെങ്കിലും അവയൊന്നും വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനം ഭരിച്ച വിവിധ സര്‍ക്കാരുകള്‍ക്ക് സാധിച്ചിട്ടില്ലെന്നും അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 10,000 കോടിയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, 2013 വരെയും ഈ തുക വേണ്ട വിധത്തില്‍ ഉപയോഗപ്പെടുത്താന്‍ സംസ്ഥാനം ഭരിച്ച സര്‍ക്കാരുകള്‍ക്കായില്ല. ഇതില്‍ 1000 കോടി രൂപ ഇപ്പോഴും ഉപയോഗിക്കാതെ കിടക്കുകയാണെന്നും മോദി ചൂണ്ടിക്കാട്ടി.

ബീഹാറിലെ 11 ദേശീയപാതാപദ്ധതികളുടെ തറക്കല്ലിടല്‍ കര്‍മ്മവും അദ്ദേഹം നിര്‍വഹിച്ചു. ഡല്‍ഹിയിലെയും പട്‌നയിലെയും മുന്‍സര്‍ക്കാരുകള്‍ക്ക് പദ്ധതികള്‍ക്കായി പണം ചെലവഴിക്കാനുള്ള സ്റ്റാമിന ഇല്ലായിരുന്നുവെന്നും മോദി ആരോപിച്ചു.സാമ്പത്തിക സ്ഥിതിയില്‍ പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനമല്ല ബിഹാറെന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്തിനാണ് കേന്ദ്രത്തോട് ഏപ്പോഴും സാമ്പത്തിക പാക്കേജ് ആവശ്യപ്പെടുന്നതെന്ന് മോദി ചോദിച്ചു. നിതീഷ് പറയുന്നത് ശരിയാണെങ്കില്‍ അത് സന്തോഷമുള്ള കാര്യമാണ്. പക്ഷേ, ആരോഗ്യവാനായ ഒരാള്‍ ഡോക്ടറെ കാണേണ്ട കാര്യമെന്താണെന്നും പ്രധാനമന്ത്രി ചോദിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close