കശ്മീരില്‍ പാക് ഭീകരന്‍ പിടിയില്‍

af
കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ നാല് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ മുസാഫര്‍ഗര്‍ ബലൂച്ചില്‍ നിന്നുള്ള 22 വയസുകാരനായ ജാവേദ് അഹമ്മദ് എന്ന ഒരു ഭീകരനെ സൈന്യം ജീവനോടെ പിടികൂടി.ബരാമുള്ളയിലെ ഉറിനഗരത്തിലൂടെയാണ് സജാദ് ഇന്ത്യയില്‍ കടന്നത്. ഉറി ഭാഗത്ത് ഇവരെ കണ്ടെത്തിയെങ്കിലും അവിടെ നിന്ന് രക്ഷപെടുകയായിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകുന്നേരം നിയന്ത്രണരേഖയ്ക്ക് 18 കിലോമീറ്റര്‍ അടുത്തുവച്ച് വീണ്ടും ഇവരെ കണ്ടെത്തി. തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മില്‍ മണിക്കൂറുകളോളം വെടിവെയ്പ് തുടര്‍ന്നു. വടക്കന്‍ കശ്മീരിലെ റഫിയാബാദില്‍ നടന്ന ഏറ്റുമുട്ടല്‍ 20 മണിക്കൂറോളം നീണ്ടു. അഞ്ച്് പേരില്‍ നാല് പേരും കൊല്ലപ്പെട്ടു. സജാദിനെ ജീവനോടെ പിടികൂടുകയും ചെയ്തു. ആഗസ്ത് അഞ്ചിന് ഉധംപൂരില്‍ നിന്ന് മൊഹമ്മദ് നവേദ് എന്ന തീവ്രവാദിയെ സൈന്യം ജീവനോടെ പിടികൂടിയിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close