ജി സാറ്റ് 6 വിജയകരമായി വിക്ഷേപിച്ചു.

Isro
ജി സാറ്റ് 6 ഉപഗ്രഹം ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണകേന്ദ്രത്തില്‍ നിന്ന് വൈകീട്ട് 4.52 നാണ് ഉപഗ്രഹവും വഹിച്ച് ജി.എസ്.എല്‍.വി. ഡി 6 കുതിച്ചുയര്‍ന്നത്.
ജി സാറ്റ് പരമ്പരയിലെ പന്ത്രണ്ടാമത്തെ വിക്ഷേപണമായിരുന്നു ഇത്.

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ക്രയോജനിക് എന്‍ജിനില്‍ ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനുമാണ് ഇന്ധനമായി ഉപയോഗിച്ചത്. അന്തിമഘട്ടത്തില്‍ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്ന ജി.എസ്.എല്‍.വി.യുടെ മൂന്നാമത്തെ കുതിപ്പുകൂടിയാണിത്.

ഐ.എസ്.ആര്‍.ഒയുടെ 25 ാം ഭൂസ്ഥിര ഉപഗ്രഹമാണ് ജിസാറ്റ്-6. ആറുമീറ്റര്‍ വ്യാസമുള്ള ആന്റിനയാണ് ഉപഗ്രഹത്തിന്റെ മുഖ്യസവിശേഷത. എസ് ബാന്‍ഡില്‍ 5 സ്‌പോട്ട് ബീമുകളിലും സി ബാന്‍ഡില്‍ ഒരു നാഷണല്‍ ബീമിലുമാണ് ജി സാറ്റ്6 ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കുക. ഒമ്പതുവര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്സ്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close