ലക്ഷ്യമിടുന്നത് യൂറോപ്യന്‍ നഗരങ്ങളുടെ മാതൃക

OLYMPUS DIGITAL CAMERA
OLYMPUS DIGITAL CAMERA
രാജ്യത്തെ 98 സ്മാര്‍ട് സിറ്റികളെ സര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ നിന്നും കൊച്ചി മാത്രമാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്മാര്‍ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെട്ട ഏക നഗരം. കൂടാതെ 24 സംസ്ഥാനങ്ങളുടെ തലസ്ഥാനങ്ങളെ കൂടി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 24 ബിസിനസ് ഹബുകളും 18 കള്‍ച്ചറല്‍ സെന്ററും ഉള്‍പ്പെടെയുളള ലിസ്റ്റാണ് കേന്ദ്ര പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി വെങ്കയ്യ നായിഡു ഇന്ന് ഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. ലക്ഷദ്വീപില്‍ നിന്ന് കവരത്തിയും പട്ടികയില്‍ ഇടം പിടിച്ചു.

കേരളത്തിലെ തിരുവനന്തപുരം, ബീഹാറിലെ പാറ്റ്‌ന, ബംഗാളിലെ കൊല്‍ക്കത്ത, കര്‍ണാടകയിലെ ബംഗ്ലൂര്‍, ഷിംല എന്നി നഗരങ്ങള്‍ പരിഗണനാ ലിസ്റ്റിലുണ്ടായിരുന്നെങ്കിലും അവസാന പട്ടികയില്‍ ഇടം പിടിച്ചില്ല. ഉയര്‍ന്ന ജീവിതനിലവാരവും യൂറോപ്യന്‍ നഗരങ്ങളുടെ മാതൃകയിലുളള വികസനവും ലക്ഷ്യം വെച്ചുളള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് സ്മാര്‍ട് സിറ്റി. വരുന്ന അഞ്ചുവര്‍ഷങ്ങളിലായി മൂന്നുലക്ഷം കോടി രൂപയാണ് പട്ടികയില്‍ ഉള്‍പ്പെട്ട നഗരങ്ങളുടെ സുസ്ഥിര വികസനത്തിനായി കേന്ദ്രം മുടക്കുമെന്ന് അറിയിച്ചിരിക്കുന്നത്.

ഉത്തര്‍പ്രദേശില്‍ നിന്നാണ് ഏറ്റവുമധികം നഗരങ്ങള്‍ സ്മാര്‍ട് സിറ്റി ലിസ്റ്റില്‍ ഇടം പിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വാരണസിയും, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും ഉള്‍പ്പെടെ 13 നഗരങ്ങളാണ് പട്ടികയിലുളളത്. തമിഴ്‌നാട്ടില്‍ നിന്നും 12ഉം, മഹാരാഷ്ട്രയില്‍ നിന്ന് പത്തും, മധ്യപ്രദേശില്‍ നിന്ന് ഏഴും, ഗുജറാത്തില്‍ നിന്നും കര്‍ണാടകയില്‍ നിന്നും ആറുവീതം നഗരങ്ങളാണ് യഥാക്രമം പട്ടികയില്‍ ഉള്‍പ്പെട്ടത്.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close