ഹാര്‍ദിക് പട്ടേല്‍ ഡല്‍ഹിയില്‍

Hardik
ഗുജറാത്തില്‍ ആളിക്കത്തിയ പട്ടേല്‍ സമുദായപ്രക്ഷോഭത്തിന് നേതൃത്വംനല്‍കുന്ന ഹാര്‍ദിക് പട്ടേല്‍ ഞായറാഴ്ച ഡല്‍ഹിയിലെത്തി. രാജ്യത്തെ 85 ശതമാനം പേരും പാവങ്ങളാണെന്നും അവരെല്ലാം സംവരണം അര്‍ഹിക്കുന്നെന്നും മറ്റുസമുദായങ്ങളെക്കൂടി ഉള്‍പ്പെടുത്തി സംവരണസമരം രാജ്യവ്യാപകമാക്കുമെന്നും , വിദ്യാഭ്യാസം, തൊഴില്‍മേഖലകളില്‍ സംവരണം ഉറപ്പാക്കാന്‍ മറ്റുസമുദായക്കാരുമായും കൂട്ടുചേര്‍ന്നു പ്രവര്‍ത്തിക്കുമെന്നും ഹാര്‍ദിക് പറഞ്ഞു. ഒരു രാഷ്ട്രീയപ്പാര്‍ട്ടിയുമായും തന്റെ സമരത്തിന് ബന്ധമില്ലെന്നും ഹാര്‍ദിക് പട്ടേല്‍ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച അഹമ്മദാബാദില്‍ വന്‍റാലി നടത്തിക്കൊണ്ട് ഹാര്‍ദിക് പട്ടേല്‍ ബി.ജെ.പി.യെ വെല്ലുവിളിച്ചിരുന്നു. സംവരണസമരം ഡല്‍ഹിയിലേക്ക് മാറ്റുമെന്നും ആവശ്യമെങ്കില്‍ രാജ്യവ്യാപകമാക്കുമെന്നും ഹാര്‍ദിക് പറഞ്ഞു.

സംവരണനയങ്ങള്‍ ഇന്ത്യയെ 35 വര്‍ഷം പിന്നോട്ട് നയിച്ചെന്ന് ഹാര്‍ദിക് പറഞ്ഞു. ജന്തര്‍മന്ദറിലും ലഖ്‌നൗവിലും പ്രതിഷേധ പ്രകടനം നടത്താന്‍ ആലോചനയുണ്ട്. ഡല്‍ഹിയില്‍ ജാട്ട്, ഗുജ്ജര്‍ സമുദായക്കാരുമായി ചര്‍ച്ച നടത്തിയശേഷം സമരപരിപാടി ആസൂത്രണം ചെയ്യും. ഇതൊരു 100 മീറ്റര്‍ ഓട്ടമല്ലെന്നും മാരത്തണ്‍ ആണെന്നും ഹാര്‍ദിക് പറഞ്ഞു.

പട്ടേല്‍ സമുദായത്തെ മറ്റു പിന്നാക്കവിഭാഗത്തില്‍ (ഒ.ബി.സി.) ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഗുജറാത്തില്‍ പ്രക്ഷോഭം നടന്നത്. ആക്രമണങ്ങളില്‍ പത്തുപേര്‍ മരിക്കുകയും നിരവധി വാഹനങ്ങള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും തീയിടുകയും ചെയ്തു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close