ഗുരുവിന്റെ സന്ദേശങ്ങള്‍ രാജ്യമെങ്ങും എത്തിക്കും

gu2
ശ്രീനാരായണ ഗുരുവിന്റെ സന്ദേശങ്ങള്‍ രാജ്യത്തിന്റെ എല്ലാഭാഗത്തും എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്ര സാംസ്‌കാരികമന്ത്രി ഡോ.മഹേഷ് ശര്‍മ്മ. ചെമ്പഴന്തി ഗുരുകുലത്തില്‍ 161ാമത് ശ്രീനാരായണഗുരു ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ശ്രീനാരായണഗുരുവിന്റെ വചനങ്ങള്‍ ഭാരതീയര്‍ക്ക് മാത്രമല്ല മുഴുവന്‍ ലോകത്തിനും വഴികാട്ടിയാണെന്ന് മുഖ്യാതിഥി ആയിരുന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ പറഞ്ഞു.
g

കഴിഞ്ഞ നൂറ്റാണ്ടില്‍ കേരളത്തില്‍ മാനവികത പുനഃസ്ഥാപിച്ച മഹാനാണ് ശ്രീനാരായണഗുരു. കേരളീയര്‍ക്ക് മാത്രമല്ല ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഗുരുവിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലഭിക്കണം. അദ്ദേഹത്തിന്റെ ആശയങ്ങളും ഉപദേശങ്ങളും രാജ്യത്തെ സാധാരണ പൗരന്‍മാരില്‍ എത്തിക്കാന്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുമെന്നും മഹേഷ് ശര്‍മ്മ പറഞ്ഞു. അതിന് എന്തുചെയ്യണമെന്ന നിര്‍ദ്ദേശം ഇപ്പോഴത്തെ സന്ന്യാസിമാര്‍ നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close