‘നിര്‍ഭയ’ കേസിലെ പ്രതികള്‍ക്ക് മോഷണകുറ്റത്തിന് പത്ത് വര്‍ഷത്തെ തടവുശിക്ഷ.

delhi-rapists
നിര്‍ഭയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നാല് പ്രതികള്‍ക്ക് മോഷണകുറ്റത്തിന് പത്ത് വര്‍ഷത്തെ തടവുശിക്ഷ.

2012 ഡിസംബര്‍ 16 നാണ് രാജ്യത്തെ നടുക്കിയ അക്രമം നടന്നത്. ഓടിക്കൊണ്ടിരുന്ന ബസില്‍ വച്ച് നിര്‍ഭയ പെണ്‍കുട്ടിയെ പ്രതികള്‍ പീഡിപ്പിച്ച ശേഷം രാത്രി തന്നെ ഇവര്‍ റാം ആധാര്‍ എന്ന മരപ്പണിക്കാരനെ ആക്രമിച്ച് കൊള്ളയടിച്ചെന്നതാണ് കേസ്. പ്രതികളായ വിനയ്‌ ശര്‍മ, അക്ഷയ്‌ ഥാക്കൂര്‍, മുഖേഷ്‌, പവന്‍ ഗുപ്‌ത എന്നിവര്‍ക്കാണ് പത്ത് വര്‍ഷത്തെ ശിക്ഷ കൂടി ലഭിച്ചിരിക്കുന്നത്. കേസിലെ പ്രധാന പ്രതിയായിരുന്ന റാം സിംഗ് എന്നയാള്‍ ജയിലില്‍ വച്ച് ആത്മഹത്യ ചെയ്തിരുന്നു.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close