കാശ്മീരില്‍ നാല് തീവ്രവാദികളെ സൈന്യം വധിച്ചു

kashmir attack
കാശ്മീരില്‍ നാല് തീവ്രവാദികളെ സൈന്യം വധിച്ചു. കുപ് വാരയിലെ വില്‍ഗാം ഗ്രാമത്തില്‍ ഒളിച്ചിരുന്ന തീവ്രവാദികളുമായിട്ടാണ് സൈന്യം ഏറ്റുമുട്ടിയത്. സംഭവത്തില്‍ അര്‍ദ്ധസൈനിക വിഭാഗത്തിലെ ഒരു ജവാന്‍ കൊല്ലപ്പെടുകയും ചെയ്തു. പന്ത്രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന ഏറ്റുമുട്ടല്‍ വ്യാഴാഴ്ച വെളുപ്പിനാണ് അവസാനിച്ചത്.

റാഫിയാബാദ് ഗ്രാമത്തിലെ ലഡൂരയിലുള്ള ഒരു വീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്ന തീവ്രവാദിയെ പിടികൂടാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയ റൈഫിള്‍സിലെ സൈനികന്‍ കൊല്ലപ്പെട്ടത്. ഒളിച്ചുകഴിയുകയായിരുന്ന തീവ്രവാദിയും കൊല്ലപ്പെട്ടു. കശ്മീരിലെ സോപോര്‍ സ്വദേശിയായ റിയാസ് അഹമ്മദാണ് കൊല്ലപ്പെട്ട തീവ്രവാദിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.

കാശ്മീര്‍ പൊലീസിലെ സ്‌പെഷല്‍ ഓപ്പറേഷന്‍സ് വിഭാഗവും സിആര്‍പിഎഫും സൈന്യവുമാണ് ഓപ്പറേഷനില്‍ പങ്കെടുത്തത്. രാത്രി 8.30 ഓടെയാണ് സൈന്യം തെരച്ചില്‍ ആരംഭിച്ചത്.

Show More

Related Articles

Close
Close