ചെമ്മണ്ണൂര്‍ ജ്വല്ലറിയില്‍ മധ്യവയസ്‌ക്കന്‍ ആത്മഹത്യക്ക് ശ്രമിച്ചു

11401241_1650939518473992_6101443709228359943_n
തിരൂരിലെ ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷ്ണല്‍ ജ്വല്ലറിയിലാണ് മധ്യവയസ്‌ക്കന്‍ആത്മഹത്യാശ്രമം. പത്തിരിപറമ്പ് സ്വദേശി ഇസ്മായില്‍(50) ആണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാള്‍ ചെമ്മണ്ണൂര്‍ ജ്വല്ലറിയിലെ ഫീല്‍ഡ് സ്റ്റാഫ് വഴി നാല് നക്ഷത്തോളം രൂപയുടെ സ്വര്‍ണം വാങ്ങിയിരുന്നതായും ഇതിന്റെ പണമടക്കേണ്ട ദിവസം ഇന്നായിരുന്നു. ഇക്കാര്യത്തെ കുറിച്ച് ജ്വല്ലറിയിലെത്തി സ്റ്റാഫുമായി സംസാരിക്കുന്നതിനിടയില്‍ പെട്ടന്ന് ഇയാള്‍ കൈയില്‍ കരുതിയിരുന്ന പൊതിയില്‍ നിന്നും പെട്രോള്‍ എടുത്ത് ദേഹത്തൊഴിക്കുകായിരുന്നു. ഉച്ചയക്ക് ഒന്നേകാലോടെയാണ് സംഭവം. തീ ആളിപ്പടര്‍ന്നതോടെ ഇസ്മയിലിനെ തീഅണച്ച് രക്ഷപെടുത്താന്‍ ശ്രമിച്ച ജ്വല്ലറിയിലെ ജീവനക്കാരന്‍ പ്രജീഷിനും പൊള്ളലേല്‍ക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ഉടന്‍ തന്നെ തിരൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെ നിന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്.സംഭവത്തെ തുടര്‍ന്ന് ഡിവൈഎസ്പി ഹസൈനാരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.
ഈയടുത്ത ദിവസമാണ് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ബോബി ചെമ്മണ്ണൂര്‍ 2000 കോടി രൂപയുടെ തട്ടിപ്പ് നടത്തുന്നുവെന്നും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളെ ഒരുപോലെ കബളിപ്പിച്ചാണ് ബോബി ചെമ്മണ്ണൂര്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപിച്ച് വാര്‍ത്താ സമ്മേളനം നടത്തിയത്. എന്നാല്‍ പ്രമുഖ മാധ്യമങ്ങള്‍ ഈ വാര്‍ത്ത കൊടുക്കുവാന്‍ തയ്യാറായിരുന്നില്ല.

Show More

Related Articles

Leave a Reply

Or

Your email address will not be published. Required fields are marked *

Close
Close